Tuesday July 16th, 2019 - 1:50:pm
topbanner
topbanner

ധോണിയുടെ നിർദ്ദേശം പിഴച്ചില്ല : ഹാട്രിക് നേട്ടത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഷമി

princy
ധോണിയുടെ നിർദ്ദേശം പിഴച്ചില്ല : ഹാട്രിക് നേട്ടത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഷമി

സതാംപ്ടണ്‍:ലോകകപ്പില്‍ അഫ്ഗാസ്ഥാനെതിരെ ഇന്ത്യന്‍ ടീം പൊരുതി നിന്നപ്പോൾ തിളങ്ങിയത് ഇന്ത്യന്‍ ബൗളര്‍മാരാണ് . പരിക്കേറ്റ ഭുവിക്ക് പകരക്കാരനായി എത്തിയ മുഹമ്മദ് ഷമിയുടെ ഹാട്രിക് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി. എന്തും സംഭവിക്കാമെന്ന അവസാന ഓവറിലാണ് കോഹ്‌ലി മുഹമ്മദ് ഷമിക്ക് പന്ത് നല്‍കിയത്.

ആദ്യ പന്ത് ബൗണ്ടറി കടന്നതോടെ ഒന്ന് പകച്ചു. മൂന്നാം പന്തിലാണ് ഹാട്രിക്കിന്റെ ആദ്യ വിക്കറ്റ് വീണത്.കൂറ്റന്‍ അടിക്കാനായി ശ്രമിച്ച അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചായിരുന്നു ആദ്യ വിക്കറ്റ്. നാലാം പന്തില്‍ അഫ്താബ് അലാമിനെ പുറത്താക്കി. അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്റെ കുറ്റിയും തെറിപ്പിച്ച് ഷമി ഹാട്രിക് നേടി. മൂന്നാം വിക്കറ്റിനായി പന്തെറിയുമ്പോള്‍ യോര്‍ക്കര്‍ എറിയണമെന്നതില്‍ കവിഞ്ഞൊരു ചിന്ത ഷമിക്കില്ലായിരുന്നു. അതേ നിര്‍ദേശം തന്നെയാണ് ധോണി എത്തി നല്‍കിയതുമെന്ന് ഷമി പറയുന്നു.

അവസാന പന്ത് എറിയുന്നതിനു മുമ്പ് ധോണി അരികിലെത്തി യോര്‍ക്കര്‍ തന്നെ എറിയണമെന്നും . ഹാട്രിക്ക് സ്വന്തമാക്കാന്‍ ഏറ്റവും നല്ലൊരു അവസരമാണിത്.നീ ചെയ്യുന്നതെന്താണോ അത് തുടരുകയെന്നും ധോണി നിർദ്ദേശിച്ചതോടെ കൂടുതൽ ഒന്നും ആലോച്ചില്ലയെന്നും. തന്റെ രീതി തുടർന്നു വെന്നും ഷമി പറഞ്ഞു. 40 റണ്‍സ് വഴങ്ങിയ ഷമി നാലു വിക്കറ്റ് വീഴ്ത്തി.

English summary
Shami about his hat trick in world cup
topbanner

More News from this section

Subscribe by Email