Thursday February 27th, 2020 - 12:44:pm
topbanner

ന്യൂസീലന്‍ഡ് പര്യടനം അത്ര എളുപ്പമല്ല കരുതിയിരുന്നോളു : ഇന്ത്യൻ ടീമിന് സച്ചിന്റെ മുന്നറിയിപ്പ്

princy
ന്യൂസീലന്‍ഡ് പര്യടനം അത്ര എളുപ്പമല്ല കരുതിയിരുന്നോളു  :  ഇന്ത്യൻ ടീമിന് സച്ചിന്റെ മുന്നറിയിപ്പ്

മുംബൈ: ന്യൂസീലന്‍ഡ് പര്യടനം അത്ര എളുപ്പമല്ലെന്നും ഓപ്പണര്‍മാര്‍ കടുത്ത വെല്ലുവിളിയാവുമെന്നും ഇന്ത്യൻ ടീമിന് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മുന്നറിയിപ്പ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഹിത് ശര്‍മയ്ക്ക് ന്യൂസീലന്‍ഡില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. വിദേശ മൈതാനത്ത് അനുഭവസമ്പത്ത് നിര്‍ണ്ണായകമാണ്. രോഹിത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുന്നു. ടെസ്റ്റില്‍ സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റിയില്ലെങ്കില്‍ തിളങ്ങാന്‍ പ്രയാസമാണ്. ന്യൂസീലന്‍ഡാണ് പിച്ചൊരുക്കുന്നത്. അത് മനസിലാക്കി കളിക്കാന്‍ ശ്രമിക്കണമെന്നും സച്ചിൻ പറയുന്നു.

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഈ ആത്മവിശ്വാസത്തിനൊപ്പം ശ്രദ്ധയും വേണമെന്നാണ് സച്ചിന്റെ ഉപദേശം . ജനുവരി 24ന് ആരംഭിക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസീലന്‍ഡ്പര്യടനം ആരംഭിക്കുക.

Read more topics: sports, cricket, Sachin,
English summary
Sachin warns of Indian team
topbanner

More News from this section

Subscribe by Email