Monday December 16th, 2019 - 3:08:pm
topbanner

സുരേഷ് റെയ്‌നയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ

JB
 സുരേഷ് റെയ്‌നയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ

ഇന്നലെ ആംസ്റ്റര്‍ഡാമിലെ ആശുപത്രിയിലാണ് മുപ്പത്തിരണ്ടുകാരനായ റെയ്‌ന ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റെയ്‌നയ്ക്ക് ആറാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു. അതിവേഗം റെയ്‌ന കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്ന് ബിസിസിഐ ട്വീറ്റില്‍ ആശംസിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം വിശ്രമം ആവശ്യമായതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ റെയ്‌നയ്ക്ക് കളിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഏകദിനമാണ് റെയ്‌നയുടെ അവസാന രാജ്യാന്തര മത്സരം. 2010 ജൂലൈയ്ക്കുശേഷം ടെസ്റ്റ് മത്സരങ്ങളിലും റെയ്‌ന പങ്കെടുത്തിരുന്നില്ല. ഇതുവരെ 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടിട്വിന്റിയും റെയ്‌ന കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റെയ്‌ന മെയില്‍ ഐപിഎല്ലിനുശേഷം മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.

 

English summary
SURESH RAINA UNDER GOES KNEE SURGERY
topbanner

More News from this section

Subscribe by Email