Wednesday January 22nd, 2020 - 5:17:am
topbanner

വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യ

Anusha unni
വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യ

റഷ്യ : കായിക മേളകളില്‍ നിന്നുണ്ടായ വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പാവേല്‍ കൊളോബ്‌കോവ്. വാഡയുടേത് കടുത്ത തീരുമാനമാണെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ പ്രതികരണം. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും മറ്റൊരു രീതിയിലായിരുന്നു പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഡയുടെ തീരുമാനം അനീതിയാണ്. ഇതില്‍ രാഷ്ട്രീയമുണ്ട്. കായിക താരങ്ങളുടെ ഭാവിയെ നശിപ്പിക്കുന്നത്. കായിക മേഖലയില്‍ റഷ്യയുടെ ആധിപത്യം തകര്‍ക്കാനുള്ള നീക്കമാണിത്. രാജ്യാന്തര സമൂഹത്തിന് മുന്നില്‍ റഷ്യയെ ഒറ്റപ്പെടുത്തുന്ന വാഡയുടെ നടപടികള്‍ക്കെതിരെ പോരാടുമെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

റഷ്യന്‍ ഉത്തേജക മരുന്ന് വിരുദ്ധ സമിതി തലവന്‍ യൂറി ഗനുസ് വിഷയത്തില്‍ പ്രതികരിച്ചില്ല. തീരുമാനം പ്രതീക്ഷിച്ചതാണെന്നായിരുന്നു റുസാഡയിലെ മറ്റംഗങ്ങളുടെ പ്രതികരണം. നാലുവര്‍ഷ വിലക്കുണ്ടെങ്കിലും റഷ്യന്‍ ഫുട്‌ബോള്‍ ടീമിന് യൂറോ കപ്പില്‍ മത്സരിക്കാം.

Read more topics: worldcup olympics, russia,
English summary
Russia to approach sports dispute resolution court
topbanner

More News from this section

Subscribe by Email