Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

വിമര്‍ശകരുടെ വായടപ്പിച്ച് ഋഷഭ് പന്ത്

BI
വിമര്‍ശകരുടെ വായടപ്പിച്ച് ഋഷഭ് പന്ത്

സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. ഇന്ത്യല്‍ ടീമിലെ സ്ഥാനം തനിക്കാരും തളികയില്‍ വെച്ചുതന്നതല്ലെന്നും മികച്ച പ്രകടനം നടത്തി അത് നേടിയെടുക്കുകയായിരുന്നെന്നും ഋഷഭ് പന്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്കൊന്നും വെറുതെ കിട്ടിയതല്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനവും കഷ്ടപ്പെട്ട് നേടിയെടുത്തതു തന്നെയാണ്. അല്ലാതെ ആരും സമ്മാനിച്ചതല്ല പന്ത് പറഞ്ഞു. ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും ഋഷഭ് പന്ത് പ്രതികരിച്ചു.

'21ാം വയസില്‍ ധോണിയുടെ പകരക്കാരനാവുക എന്നത് എളുപ്പമല്ല. ധോണിയില്‍ നിന്ന് ഇപ്പോഴും പലതും പഠിക്കാന്‍ ശ്രമിക്കുന്ന കളിക്കാരനാണ് താന്‍. അപ്പോള്‍ ഒരു രാത്രികൊണ്ട് ധോണിയെപ്പോലെ ആവാനാവില്ല. ഗുരുനാഥന്റെ സ്ഥാനത്താണ് താന്‍ ധോണിയെ കാണുന്നത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും പന്ത് പറഞ്ഞു'.

Read more topics: Rishabh pant,
English summary
Rishabh pant criticism
topbanner

More News from this section

Subscribe by Email