Sunday February 23rd, 2020 - 1:14:pm
topbanner

ഇന്ത്യ ധോണിയുടെ പകരക്കാരനെ കണ്ടെത്തി : ആ താരത്തെ വെളിപ്പെടുത്തി മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍

princy
ഇന്ത്യ ധോണിയുടെ പകരക്കാരനെ കണ്ടെത്തി  :  ആ താരത്തെ വെളിപ്പെടുത്തി മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍

കറാച്ചി :  ഒടുവിൽ ഇന്ത്യ എം എസ് ധോണിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍.  ഓസ്‌ട്രേലിയക്കെതിരെ ഏക ദിന പരമ്പര സ്വന്തമാക്കിയ  ഇന്ത്യയുടെ കളി വിലയിരുത്തി  യായിരുന്നു അക്തറിന്റെ അഭിപ്രായ പ്രകടനം. മനീഷ് പാണ്ഡയെയാണ് ധോണിയുടെ പകരക്കാരനായി  അക്തര്‍ ചൂടികാട്ടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐപിഎല്‍ ഒരുപാട് കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അനുഭവസമ്പത്തുണ്ട്. സമ്മര്‍ദ്ദ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനീഷിന് നന്നായി അറിയാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.   എം എസ് ധോണി ടീമില്‍ നിന്ന് വിട്ട് നിന്നതിനുശേഷം ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ യുവതാരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മധ്യനിര നന്നായി കളി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.     

Read more topics: sports, cricket, Shuhaib Akhtar,
English summary
Pakistani player Shuhaib Akhtar reveals the name of Indian player like dhoni
topbanner

More News from this section

Subscribe by Email