Friday September 20th, 2019 - 10:07:pm
topbanner
Breaking News
jeevanam

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പിവി സിന്ധു സെമിഫൈനലില്‍

JB
 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പിവി സിന്ധു സെമിഫൈനലില്‍

 ഹൈദരാബാദ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനീസ് തായ് പേയ് താരം തായ് സു യിങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സിന്ധു ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ആവേശമുയര്‍ത്തുന്ന നിരവധി നിമിഷങ്ങള്‍ക്ക് സാക്ഷ്യമായ മത്സരത്തില്‍ 12-21, 23-21, 21-19 എന്ന സ്‌കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ സിന്ധു പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു നേരത്തെ 2013ല്‍ വെങ്കല മെഡല്‍ നേടിയിരുന്നു. 2014, 2017, 2018 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലമെഡല്‍ നേടിയിരുന്നു. ചൈനയുടെ ചെന്‍ യു ഫേയും ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡും തമ്മിലുള്ള മത്സരത്തിലെ എതിരാളിയെയാരിക്കും സിന്ധു സെമിയില്‍ നേരിടുക.

Viral News

English summary
PV SINDHU IN BADMINTON CHAMPIONSHIP SEMI FINAL
topbanner

More News from this section

Subscribe by Email