Saturday December 7th, 2019 - 7:27:am
topbanner

സംസ്ഥാന സ്‌കൂള്‍ കായിക മേള; ലോംഗ്ജംപില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടി ആന്‍സി

jb
സംസ്ഥാന സ്‌കൂള്‍ കായിക മേള; ലോംഗ്ജംപില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടി ആന്‍സി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോംഗ്ജംപിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ആന്‍സി സോജന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപിലാണ് ആന്‍സി റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 6.24 മീറ്റര്‍ ദൂരമാണ് ആന്‍സി ചാടിയത്.ഏഴ് ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിന്റുമായി പാലക്കാടാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ട് സ്വര്‍ണ്ണമടക്കം 10 പോയിന്റുള്ള എറണാകുളം രണ്ടാമതുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആന്‍സി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റിക്കാര്‍ഡിനൊപ്പം എത്തി. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതിയുടെ ദൂരം.

 

English summary
NATIONAL RECORD BRAKE IN SCHOOL LOG GUMP
topbanner

More News from this section

Subscribe by Email