Tuesday September 22nd, 2020 - 12:59:am

ബിസിസിഐ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കി

jb
ബിസിസിഐ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കി

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി. 27 താരങ്ങൾക്കാണ് ബിസിസിഐ വാർഷിക കരാർ നൽകിയിട്ടുള്ളത്. ധോണിയുടെ വിരമിക്കലിനെപ്പറ്റി അഭ്യൂഹം തുടരുന്നതിനിടെയാണ് ബിസിസിഐയുടെ തീരുമാനം.ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് ധോണി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാലു വിഭാഗത്തിലും നിലവിലുള്ള ശമ്പള ഘടന തന്നെ ബിസിസിഐ നിലനിർത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ എ പ്ലസ് കാറ്റഗറിയിൽ തന്നെയാണുള്ളത്. ഏഴു കോടിയാണ് ഇവരുടെ പ്രതിഫലം.

ഓപ്പണർ കെ എൽ രാഹുലിനെ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകി. നവദീപ് സൈനി, മായങ്ക് അഗർവാൾ (ഇരുവരും ബി ഗ്രേഡ്), ശ്രേയസ് അയ്യർ, വാഷിംഗ് ടൺ സുന്ദർ, ദീപക് ചഹാർ എന്നിവരെയും വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read more topics: MS Dhoni, BCCI, Annual Contract,
English summary
MS Dhoni dropped From BCCI Annual Contract
topbanner

More News from this section

Subscribe by Email