Saturday July 20th, 2019 - 9:29:pm
topbanner
topbanner

വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് കോലിയും ബുംറയും ഉണ്ടാവില്ലെന്ന് സൂചനകൾ

princy
വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് കോലിയും ബുംറയും ഉണ്ടാവില്ലെന്ന് സൂചനകൾ

ലണ്ടന്‍:വിൻഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ കോലിക്കും ബുംറയ്ക്കും വിശ്രമം നൽകാൻ ഒരുങ്ങി ബിസിസിഐ.ലോകകപ്പ് കഴിഞ്ഞാല്‍ ഉടൻ ആഗസ്റ്റ് 3 മുതൽ അമേരിക്കയിലാണ് വെസ്റ്റ് ഇൻഡീസുമായുള്ള ടി-20 പരമ്പര. മൂന്ന് മത്സര പരമ്പരയിലെ 2 എണ്ണമാണ് അമേരിക്കൻ മണ്ണിൽ കളിക്കുക. തുടർന്ന് ടീം വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ഒരു ടി20 യും 2 ടെസ്റ്റും 3 ഏകദിന മത്സരങ്ങളും വിൻഡീസിൽ കളിക്കും.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ടി-20,ടെസ്റ്റ് പരമ്പരകൾക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും. പിന്നാലെ ബംഗ്ലാദേശും. ഇത്രയും മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് താരങ്ങൾക്ക് തിരിച്ചടിയാകും. അതിനാൽ പ്രധാന താരങ്ങളെ വിൻഡീസുമായുള്ള പരമ്പരയിൽ വിശ്രമം നൽകാനാണ് ബിസിസിഐ തീരുമാനം.

English summary
Kohli and Bumrah will take rest in play against the West Indies
topbanner

More News from this section

Subscribe by Email