Monday September 16th, 2019 - 6:20:am
topbanner
Breaking News
jeevanam

തന്റെ ദുശീലം മാറ്റാന്‍ കോഹ്‌ലി ഒടുവില്‍ ആ പുസ്തകം വായിച്ചു

JB
തന്റെ ദുശീലം മാറ്റാന്‍ കോഹ്‌ലി ഒടുവില്‍ ആ പുസ്തകം വായിച്ചു

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ് പരമ്പര പുരോഗമിക്കുകയാണ്. പരമ്പരയ്ക്കിടെ ഒരു പുസ്തകം വായിക്കുന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രം ട്വിറ്ററില്‍ വൈറലാവുകയാണ്. പുസ്തകം ഏതാണെന്നറിയുമ്പോഴാണ് രസം. സ്റ്റീവന്‍ സില്‍വസ്റ്റര്‍ എഴുതിയ 'ഡീറ്റോക്‌സ് യുവര്‍ ഈഗോ' അഥവാ 'നിങ്ങളുടെ അഹംഭാവം/അഹങ്കാരം ഒഴിവാക്കാം'. എന്തായിരിക്കും കോലി ഈ പുസ്തകം വായിക്കുന്നതെന്നുള്ള ചര്‍ച്ചയിലാണ് ട്വിറ്റര്‍ ലോകം.

അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാര്‍ഗങ്ങളാണ് പുസ്തകത്തിലൂടെ സില്‍വസ്റ്റര്‍ പറയുന്നത്. സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ടീമിന്റെ നായകനുമൊക്കെയായ കോലി ഇനിയെന്ത് വിജയമാണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. കുടുംബജീവിതവും വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന കോലി ഇപ്പോഴും സന്തോഷവാനല്ലേ എന്നും ട്വിറ്റര്‍ ലോകം ചോദിക്കുന്നു.

അതേ സമയം, രോഹിത് ശര്‍മ വിഷയത്തില്‍ തന്റെ ഈഗോയാണ് പ്രശ്‌നം എന്ന് കോലി കരുതുന്നുണ്ടാവാമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. അതുകൊണ്ടാവാം അദ്ദേഹം ആ പുസ്തകം വായിക്കുന്നതെന്നും രോഹിതുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവാം എന്നുമാണ് ചിലരുടെ അഭിപ്രായം.

 

Read more topics: KOHLI, READ HOW TO AVOID EGO BOOK,
English summary
KOHLI READ HOW TO AVOID EGO BOOK
topbanner

More News from this section

Subscribe by Email