Sunday December 8th, 2019 - 2:39:am
topbanner

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരശ്ശീല വീഴുന്നതോടെ ചാക്കോ സാറും പടിയിറങ്ങുന്നു

Anusha unnikrishnan
 സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരശ്ശീല വീഴുന്നതോടെ ചാക്കോ സാറും പടിയിറങ്ങുന്നു

കണ്ണൂര്‍: ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാന സ്കൂൾ കായികമേളയിൽ നിറ സാന്നിധ്യമായിരുന്ന വിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോക്ടർ ചാക്കോ ജോസഫ് പടിയിറങ്ങുന്നു. മെയ് 31 നാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സ്കൂൾ കായികോത്സവത്തിന്റെ നിലവാരത്തിലും സംഘാടനത്തിലും വലിയ വ്യത്യാസം വരുത്തിയാണ് ചാക്കോ ജോസഫ് പടിയിറങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 നേരത്തേ കായികാധ്യാപകനായിരുന്ന ചാക്കോ സാറിനു 2007ലാണ് സപോര്‍ട്സ് ഓര്‍ഗനെസറുടെ ജോലി ലഭിക്കുന്നത്. സ്‌കൂൾ ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്താറുണ്ടായിരുന്ന കാലത്താണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത് . 2007ല്‍ കോട്ടയത്ത് നടന്ന മേള മുതല്‍ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 2008ല്‍ തിരുവല്ലയില്‍ നടന്ന മീറ്റോടെ ഗെയിംസും അത്ലറ്റിക്സും വേര്‍പിരിഞ്ഞത് മേള നടത്തിപ്പിനു സൗകര്യമായതായി ചാക്കോ ജോസഫ് പറയുന്നു.

ഫലത്തെക്കുറിച്ചും താമസസൗകര്യങ്ങള്‍ സംബന്ധിച്ചുമുള്ള പരാതികളും അതോടെ കുറഞ്ഞു. ഇത്തവണ ഒരു വിഭാഗം കായികാധ്യാപകരുടെ നിസഹകരണമുണ്ടായിട്ടും ഭംഗിയായി മേളകള്‍ നടത്താനുമായി. സിന്തറ്റിക് ട്രാക്കുകളിലെ മത്സരങ്ങള്‍, മാന്വല്‍ പരിഷ്കരണം തുടങ്ങിയവ ചാക്കോ സാറിന്റെ ബുദ്ധിയായിരുന്നു. ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

2010 മുതല്‍ കായികതാരങ്ങളുടെ വിവരങ്ങളും രജിസ്ട്രേഷനും മത്സരഫലങ്ങളും പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റിയിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും ദേശീയ സ്കൂള്‍ കായികമേളക്ക് സംസ്ഥാനം ആതിഥേയരായപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ചാക്കോ ജോസഫായിരുന്നു. മികച്ച സംഘാടനത്തിനുള്ള അവാര്‍ഡും കേരളം നേടിയിരുന്നു.

2009ലെ യും 2016ലെയും ലോക സ്കൂള്‍ അത്ലറ്റിക്സിലും 2014ലെ ഏഷ്യന്‍ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിന്റെ സംഘത്തലവനായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഒറ്റപ്ളാക്കല കുടുംബാംഗമായ ചാക്കോ ജോസഫ് കേരള സര്‍വകലാശാല വോളിബാള്‍ ടീമില്‍ അംഗമായിരുന്നു.  മലയിന്‍ കീഴ് എം.എം.എസ് കോളേജിലെ അസി. പ്രൊഫസര്‍ ഡോ. സിനി എബ്രഹാമാണ് ഭാര്യ. മകന്‍ ജോസഫ് കാനഡയിലും മകര്‍ തെരേസ ആസ്ട്രേലിയയിലും വിദ്യാര്‍ഥികളാണ്. 

English summary
Joint director of education Dr. Chacko Joseph retiring
topbanner

More News from this section

Subscribe by Email