Sunday December 8th, 2019 - 4:07:am
topbanner

ഐ​ എസ്എൽ : ഒ​ഡീ​ഷയോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് : തിരച്ചടിയായി താരങ്ങളുടെ പരിക്കുകൾ

princy
ഐ​ എസ്എൽ  :  ഒ​ഡീ​ഷയോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് : തിരച്ചടിയായി താരങ്ങളുടെ പരിക്കുകൾ

കൊച്ചി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷഎ​ഫ്സിയോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 23 മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് താ​ര​ങ്ങ​ളെ ന​ഷ്ട​മാ​യ​തും ഒ​രു പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തി​രി​ച്ച​ടി​യാ​യ​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ര​ണ്ടാം മി​നി​റ്റി​ൽ ഡി​ഫ​ന്‍​ഡ​ര്‍ ജെ​യ്‌​റോ റോ​ഡ്രി​ഗ​സി​ന് പേ​ശീ​വ​ലി​വ് കാ​ര​ണം ക​ളം​വി​ടേ​ണ്ടി വ​ന്നു. 23-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും പ​രി​ക്കേ​റ്റു മൈ​താ​നം വി​ട്ടു. ഒ​ഡീ​ഷ താ​രം അ​ഡ്രി​യാ​ന്‍ സ​ന്‍റാ​ന​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബോ​ധ​ര​ഹി​ത​നാ​യ ബൗ​ളി​യെ ആം​ബു​ല​ന്‍​സ് മൈ​താ​ന​ത്തേ​ക്ക് എ​ത്തി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്.

ബൗ​ളി​ക്ക് പ​ക​രം മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.പരിക്കേറ്റ താരങ്ങള്‍ക്ക് പകരം ഹക്കു, മുഹമ്മദ് റാഫി എന്നിവരാണ് എത്തിയത്. ഇതോടെ ടീമില്‍ ഏഴ് മലയാളികളായി. രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇതോടെ ഇരുവരും പോയിന്റ് പങ്കിട്ടു.35-ാം മി​നി​റ്റി​ൽ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ ബോ​ക്സി​ൽ ഒ​ഡീ​ഷ താ​രം നാ​രാ​യ​ൺ​ദാ​സ് വീ​ഴ്ത്തി. പെ​നാ​ൽ​റ്റി​ക്കു വേ​ണ്ടി ബ്ലാ​സ്റ്റേ​ഴ്സ് വാ​ദി​ച്ചെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വ​ൻ തി​രി​ച്ച​ടി​യാ​യി.

English summary
ISL: Blasters equalized with odissa
topbanner

More News from this section

Subscribe by Email