Monday August 10th, 2020 - 2:09:pm

160 കോടി അടച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റും : മുന്നറിയിപ്പുമായി ഐ.സി.സി

princy
160 കോടി അടച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റും : മുന്നറിയിപ്പുമായി  ഐ.സി.സി

ന്യൂഡൽഹി : ഡിസംബര്‍ 31ന് ഉള്ളില്‍ 160 കോടി രൂപ അടച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി.2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി നല്‍കിയിട്ടുണ്ട്.2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാർ നികുതിയിളവ് നൽകിയില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ സമയത്ത് ഐ.സി.സിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക അടച്ചത്. എന്നാല്‍, ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതിരുന്നതോടെ ഈ തുക ഐ.സി.സിക്കു നഷ്ടമായി എന്നാണ് വാദം. അതുകൊണ്ടുതന്നെ നികുതിയിനത്തില്‍ തങ്ങള്‍ക്ക് വന്ന നഷ്ടം ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ നഷ്ടപരിഹാരമായി നല്‍കണമെന്നും ഐസിസി, ബി.സി.സിഐയോട് ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഐ.സി.സി പറഞ്ഞു .

Read more topics: cricket, ICC, BCC
English summary
ICC Warning towards BCC
topbanner

More News from this section

Subscribe by Email