Monday September 16th, 2019 - 5:52:am
topbanner
Breaking News
jeevanam

നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിക്കണമെന്ന് ഹര്‍ഭജന്‍ സിങ്ങ്

BI
നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിക്കണമെന്ന് ഹര്‍ഭജന്‍ സിങ്ങ്

ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെയായിരുന്നു ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് ഉജ്വലമായ വിജയം സമ്മാനിച്ചത്. 48 പന്തില്‍ നിന്ന് 91 റണ്‍സാണ് സഞ്ജു അടിച്ചുകട്ടിയത്. സാങ്കേതികത്തികവും ഉത്തരവാദിത്വവുമുള്ള ഇന്നിങ്‌സായിരുന്നു ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ സഞ്ജു പുറത്തെടുത്തതെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

ഹര്‍ഭജന്റെ നിര്‍ദേശത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍ സ്വാഗതം ചെയ്തു. നിലവിലെ ഫോമും കഴിവും വച്ച് നോക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാമെന്നായിരുന്നു ഗംഭീറിന്റെ മറുപടി ട്വീറ്റ്.

 

 

Read more topics: Harbajan singh, sanju samson
English summary
Harbajan singh about sanju samson
topbanner

More News from this section

Subscribe by Email