Wednesday September 23rd, 2020 - 7:22:pm

ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് എഎപി

JB
 ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് എഎപി

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആരോപണവുമായി എഎപി നേതാവ് അതിഷി മര്‍ലിന. രണ്ട് മണ്ഡലങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിക്കാര്‍ഡ് ഉണ്ടെന്നാണ് ആരോപണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലെ കരോള്‍ ബാഗ്, രജീന്ദര്‍ നഗര്‍ എന്നിവിടങ്ങളിലെ വോട്ടറാണ് ഗൗതം ഗംഭീര്‍. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സെക്ഷന്‍ 17, 31 പ്രകാരം ഒരു കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അതിഷി മര്‍ലിന ട്വിറ്ററിലൂടെ കുറിച്ചു. ഗംഭീറിന് വോട്ട് നല്‍കി ജനങ്ങള്‍ സ്വന്തം വോട്ട് പാഴാക്കരുതെന്നു ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി.

കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കാഴ്ചപ്പാടാണ് തന്നെ സ്വാധീനിച്ചതെന്നാണ് ബിജെപി പ്രവേശനത്തിന് പിന്നാലെ ഗൗതം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി ഗംഭീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ഈസ്റ്റ് ഡല്‍ഹിയിലെ ഗംഭീറിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാണ് അതിഷി മര്‍ലിന. മെയ് 12 നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

 

Read more topics: Gambir, aganist criminal case,
English summary
Gambir aganist criminal case
topbanner

More News from this section

Subscribe by Email