Saturday January 18th, 2020 - 1:45:pm
topbanner

'വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ'? ഗംഭീറിനെതിരെ വിമർശനവുമായി ശാഹിദ് അഫ്രീദി

princy
'വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ'?  ഗംഭീറിനെതിരെ  വിമർശനവുമായി ശാഹിദ് അഫ്രീദി

ദില്ലി:മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി.ലോകകപ്പിൽ ജൂൺ 16 ന് നടക്കാനിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗംഭീറിന്റെ ഈ നിലപാടിനെതിരെയാണ് അഫ്രീദി രംഗത്തെത്തിയത്.'ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമുള്ള അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ.വിവേകമുള്ള മനുഷ്യന്‍ പറയുന്നതാണ് ഇക്കാര്യം എന്ന് തോന്നുന്നുണ്ടോ. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ' എന്ന അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.അഫ്രീദി- ഗംഭീര്‍ പോര് ഇതോടെ കൂടുതൽ മുറുകുകയാണ്.

 

Read more topics: cricket, Gambhir, Shahid Afridi
English summary
Gambhir criticized by Shahid Afridi
topbanner

More News from this section

Subscribe by Email