Friday September 25th, 2020 - 9:37:am

'നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങള്‍ പരിഹരിക്കും മകനേ'; കശ്മീര്‍ വിഷയത്തില്‍ അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍

JB
 'നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങള്‍ പരിഹരിക്കും മകനേ'; കശ്മീര്‍ വിഷയത്തില്‍ അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍

ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. പാക് അധീന കശ്മീരിലെ പ്രശ്നവും തങ്ങള്‍ പരിഹരിക്കും എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.ഇന്നലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ് വന്നത്. 'ഐക്യരാഷ്ട്രസഭാ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ കശ്മീരികള്‍ക്കു ലഭിക്കണം. നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവര്‍ക്കും ലഭിക്കണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്തിനാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്? പ്രകോപനമില്ലാതെ കശ്മീരികള്‍ക്കു മേല്‍ ചെയ്തുകൂട്ടുന്നു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു ശ്രദ്ധ കൊടുക്കണം. പ്രശ്നത്തില്‍ യു.എസ് മധ്യസ്ഥത വഹിക്കണം.'- അഫ്രിദീ പറഞ്ഞു.

ഇന്നായിരുന്നു ഗംഭീര്‍ മറുപടി പറഞ്ഞത്. 'പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ അവിടെ നടക്കുന്നു. ഇതു മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതില്‍ അഫ്രീദിയെ അഭിനന്ദിക്കണം.അവിടെ അഫ്രീദി മറന്നുപോയത് ഒരുകാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതു പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതില്‍ നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങള്‍ പരിഹരിക്കും മകനേ.'- അദ്ദേഹം പറഞ്ഞു.

 

English summary
GAMBIR AGANIST AFRIDI ON KASHMIR ISSUE
topbanner

More News from this section

Subscribe by Email