Thursday August 13th, 2020 - 11:46:pm

പരിക്ക് മൂലം ഏകദിന പരമ്പര ധവാന് നഷ്ടമായേക്കും : പകരം സഞ്ജുവെത്താൻ സാധ്യത

princy
പരിക്ക് മൂലം ഏകദിന പരമ്പര ധവാന് നഷ്ടമായേക്കും : പകരം സഞ്ജുവെത്താൻ സാധ്യത

ന്യൂഡല്‍ഹി : പരിക്ക് ഭേദമാകാത്ത സാഹചര്യത്തിൽ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത.  ധവാന്റെ കാലിനേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണിത്.   ധവാന് പകരം മലയാളി താരം സഞ്ജു സാംസണ്‍ പകരക്കാരനായി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ട്വന്റി 20 ടീമില്‍ ധവാന് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല.  എന്നാല്‍ സഞ്ജുവിനൊപ്പം ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, യുവതാരം ശുഭ്മാന്‍ ഗില്‍, മുംബൈ താരം പൃഥ്വി ഷാ എന്നിവരും ധവാന്റെ പകരക്കാരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡിസംബര്‍ 15-നാണ് വിന്‍ഡിസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

Read more topics: sports, cricket, Dhawan,
English summary
Dhawan may miss the odi series due to injury
topbanner

More News from this section

Subscribe by Email