Wednesday September 30th, 2020 - 8:52:am

മദേഴ്‌സ് ഡേയില്‍ അമ്മക്ക് മേഴ്‌സിഡസ് സമ്മാനിച്ച് ക്രിസ്റ്റിയാനോ

Raji E R
 മദേഴ്‌സ് ഡേയില്‍ അമ്മക്ക് മേഴ്‌സിഡസ് സമ്മാനിച്ച് ക്രിസ്റ്റിയാനോ

ലിസ്ബണ്‍: പോര്‍ചുഗീസ് മദേഴ്‌സ് ഡേയില്‍ അമ്മക്ക് ആദരവര്‍പ്പിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മേയ് മൂന്ന് ഞായറാഴ്ചയായിരുന്നു പോര്‍ചുഗീസ് മദേഴ്‌സ് ഡേ. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട രണ്ടു സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഫുട്ബാള്‍ താരം ആശംസ നേര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒപ്പം അമ്മ മരിയ ഡോളോറെസിന് പുതിയൊരു മേഴ്‌സിഡസ് കാറും സമ്മാനിച്ചു. മകന് നന്ദിപറഞ്ഞുകൊണ്ട് അമ്മ തന്നെ കാറിനരികില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.അമ്മക്കും പങ്കാളി ജോര്‍ജിന റോഡ്രിഗസിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ക്രിസ്റ്റിയാനോ ഇരുവര്‍ക്കും ആശംസനേര്‍ന്നത്. മാര്‍ച്ചില്‍ പക്ഷാഘാതം നേരിട്ട അമ്മയെ ശുശ്രൂഷിക്കാനായി ക്രിസ്റ്റിയാനോയും കുടുംബവും നാട്ടിലാണിപ്പോള്‍.

English summary
Cristiano ronaldo presents Mercedes to Mother on Mother's Day
no relative items
topbanner

More News from this section

Subscribe by Email