Thursday October 17th, 2019 - 3:40:am
topbanner

  ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്ത്

NewsDesk
   ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്ത്

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11ന് യുവേഫ നാഷന്‍സ് ലീഗില്‍ പോളണ്ടിനെതിരായ മത്സരത്തില്‍ നിന്നും മൂന്നു ദിവസം കഴിഞ്ഞ് നടക്കുന്ന സ്‌കോട്ട്ലാന്റിനെതിരായ മത്സരത്തില്‍ നിന്നുമാണ് റൊണാള്‍ഡോയെ ഒഴിവാക്കിയത്.ക്രിസ്റ്റിയാനോയ്ക്കെതിരെ കാതറിന്‍ മയോര്‍ഗ എന്ന യുവതി ലൈംഗിക പീഡനപരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ടീമില്‍ ഇടംപിടിക്കാതെ പോകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നവംബറില്‍ നടക്കുന്ന പോര്‍ച്ചുഗലിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലും ക്രിസ്റ്റ്യാനോയുണ്ടാവില്ലെന്ന് ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനും താനും ക്രിസ്റ്റ്യാനോയും ആശയവിനിമയം നടത്തിയ ശേഷമാണ് ക്രിസ്റ്റിയാനോയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും സാന്റോസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ലോകകപ്പിന് ശേഷം നടന്ന പോര്‍ച്ചുഗലിന്റെ രണ്ടു കളികളിലും ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. അതേസമയം യുവന്റസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ദേശീയ ടീമില്‍ നിന്ന് റൊണാള്‍ഡോ വിട്ടു നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

 

 

 

 

English summary
Cristiano Ronaldo left off Portugal squad for upcoming matches
topbanner

More News from this section

Subscribe by Email