Thursday August 13th, 2020 - 11:05:pm

പന്ത് കൊണ്ട് വേദനയില്‍ പുളഞ്ഞ് സ്മിത്ത്; മാറിനിന്ന് ചിരിച്ച് ആര്‍ച്ചര്‍; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

JB
  പന്ത് കൊണ്ട് വേദനയില്‍ പുളഞ്ഞ് സ്മിത്ത്; മാറിനിന്ന് ചിരിച്ച് ആര്‍ച്ചര്‍; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തന്‍ കണ്ടെത്തലാണ് ബാര്‍ബഡോസുകാരനായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇക്കഴിഞ്ഞ ലോകകപ്പ് ഇംഗ്ലണ്ടിന് സമ്മാനിക്കുന്നതില്‍ താരത്തിന്റെ സംഭാവന ചെറുതല്ല. ലോകകപ്പിന് ശേഷം ആര്‍ച്ചര്‍ ആദ്യമായി ടെസ്റ്റ് ടീമിലും ഇടംപിടിച്ചു. അപകടകരമായ ബൗണ്‍സര്‍ എറിഞ്ഞ് എതിരാളികളെ ഞെട്ടിക്കുന്നയാളാണ് ആര്‍ച്ചര്‍. ആഷസിലെ രണ്ടാം ടെസ്റ്റില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് നേരെയായിരുന്നു ആര്‍ച്ചറിന്റെ ബൗണ്‍സര്‍ പ്രയോഗം.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമായ ശനിയാഴ്ചയായിരുന്നു സംഭവം. സ്മിത്ത് 80 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുമ്പോഴാണ് കുത്തിയുയര്‍ന്ന ആര്‍ച്ചറിന്റെ പന്ത് തലയിലിടിച്ചത്. ഹെല്‍മറ്റ് ഇട്ടിരുന്നുവെങ്കിലും പന്ത് കൊണ്ടതിന്റെ ആഘാതത്തില്‍ സ്മിത്ത് താഴെ വീണു. കിലോമീറ്ററില്‍ 96 മൈല്‍ വേഗതയില്‍ വന്ന പന്താണ് സ്മിത്തിനെ വീഴ്ത്തി കളഞ്ഞത്.മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം സ്മിത്ത് ആദ്യം ക്രീസ് വിട്ടു. പിന്നീട് വീണ്ടും ശുശ്രൂഷകള്‍ നല്‍കിയതിന് ശേഷം മാത്രമാണ് താരം തിരിച്ചെത്തിയത്. 92 റണ്‍സെടുത്ത് സ്മിത്ത് പുറത്തായി. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 250ല്‍ അവസാനിച്ചു.

സ്മിത്തിന് പന്ത് കൊണ്ടപ്പോള്‍ ഒരു ഭാഗത്ത് മാറിനിന്ന് ചിരിക്കുകയായിരുന്നു ആര്‍ച്ചര്‍. സഹതാരം ജോസ് ബട്ട്‌ലറും ഒപ്പമുണ്ടായിരുന്നു. ആര്‍ച്ചര്‍ ചിരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. സ്മിത്ത് താഴെ വീണപ്പോഴാണ് ഇരുവരും ചിരിച്ച് നിന്നത്.എന്നാല്‍ സ്മിത്ത് വീണപ്പോള്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ ജോസ് ബട്ട്‌ലര്‍ ആയിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ മറുവാദവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബട്ട്‌ലര്‍ സ്മിത്തിനെ സഹായിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ജോഫ്ര ആര്‍ച്ചറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

English summary
CRICKET FANS AGAINST JOFRA ARCHER
topbanner

More News from this section

Subscribe by Email