Thursday February 27th, 2020 - 1:27:pm
topbanner

ഐഎസ്എല്‍ : മൈതാനത്ത് തീപാറും : പോരാട്ടത്തിനൊരുങ്ങി ബെംഗളുരുവും ഒഡിഷയും

princy
 ഐഎസ്എല്‍ :  മൈതാനത്ത് തീപാറും  :  പോരാട്ടത്തിനൊരുങ്ങി ബെംഗളുരുവും ഒഡിഷയും

ബെംഗളുരു: ഐഎസ്എല്‍ പോരാട്ടത്തിൽ ഇത്തവണ ബെംഗളുരുവിന്റെ മൈതാനത്ത് തീപാറും. ആറം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള മത്സരത്തിൽ ഒപ്പത്തിനൊപ്പമുള്ള ബെംഗളുരുവും ഒഡിഷയും ഏറ്റുമുട്ടാനിറങ്ങും. ബുധനാഴ്ച രാത്രി 7.30നാണ് മത്സരം. 13 കളികളില്‍നിന്നും 22 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ബെംഗളുരു വിജയ പ്രതീക്ഷയിലാണ് കളിക്കാനിറങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ ഒടുവിലത്തെ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ ഏറ്റുവാങ്ങേണ്ട വന്ന അപ്രതീക്ഷിത തോല്‍വി അവർത്തിക്കാതിരിക്കാനാണ് ടീമിന്റെ ശ്രമം. ഒഡിഷയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബെംഗളുരു. 13 കളിയില്‍ നിന്നും 21 പോയന്റുമായി ഒഡിഷ തൊട്ടു പുറകെ ടീം നാലാം സ്ഥാനത്ത് ഉണ്ട്. പ്ലേ ഓഫ് ആണ് ആദ്യ ലക്ഷ്യമെന്നതിനാല്‍ ബെംഗളുരുവിനെതിരെ ജയിക്കാന്‍ തന്നെയാകും ടീമിനെ ഇറക്കുക. അവസാന നാല് കളികളിലും ജയിച്ച ആത്മവിശ്വാസം ടീമിനൊപ്പമുണ്ട്.

Read more topics: sports, football, ISL,
English summary
Bengaluru fc playing with Odisa
topbanner

More News from this section

Subscribe by Email