Thursday January 30th, 2020 - 1:38:am
topbanner

ഈ ആഴ്ച നിങ്ങളെ തുണയ്ക്കുമോ

Anusha Aroli
ഈ ആഴ്ച നിങ്ങളെ തുണയ്ക്കുമോ

അശ്വതി: പൂർവാർജിത സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. സേവന സാമർഥ്യത്താൽ ആഗ്രഹ സാഫല്യമുണ്ടാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭരണി: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യവഹാരത്തിൽ വിജയിക്കും.

കാർത്തിക: ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കീഴ്‌വഴക്കം മാനിച്ചു പുതിയ ചുമതലകൾ ഏറ്റെടുക്കും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

രോഹിണി: പ്രതീക്ഷകൾ സഫലമാകും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്‌തത ആർജിക്കും. ക്രയവിക്രയങ്ങളിൽ നേട്ടമുണ്ടാകും.

മകയിരം: ആരോഗ്യം തൃപ്‌തികരമായിരിക്കും. ശുഭാപ്‌തിവിശ്വാസം വർധിക്കും.

തിരുവാതിര: പ്രവർത്തനവൈകല്യം പരിഹരിക്കുവാൻ വിദഗ്ധ നിർദേശം തേടും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും.

പുണർതം: കഠിനപ്രയത്നത്താൽ കാര്യസാധ്യമുണ്ടാകും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്‌തുതീർക്കേണ്ടതായി വരും. ആത്മവിശ്വാസം കുറയും.

പൂയം: തൊഴിൽമേഖലകളിൽ സമ്മർദം വർധിക്കും. ആത്മധൈര്യം കുറയും. മേലധികാരിയുടെ പ്രതിനിധിയായി ജോലിചെയ്യേണ്ടി വരും.

ആയില്യം: ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റമുണ്ടാകും. സുരക്ഷിതമായ വ്യാപാരത്തിനു പണം മുടക്കും. പിതാവിന്റെ ആവശ്യങ്ങൾ പരിഗണിക്കും.

മകം: ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ അഹോരാത്രം പ്രവർത്തിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.

പൂരം: ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. ആത്മവിശ്വാസം വർധിക്കും.

ഉത്രം: സർവസ്വാതന്ത്ര്യത്തോടു കൂടി പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.

അത്തം: പരിചിതമായ മേഖലകളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സൗമ്യസമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

ചിത്തിര: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. തൃപ്തികരമായ മേഖലയുടെ ചുമതലകൾ ഏറ്റെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു പരിഗണന നൽകും.

ചോതി: പുതിയ അവതരണശൈലി അവലംബിക്കും. സഹോദരസുഹൃത് സഹായമുണ്ടാകും. ബന്ധുക്കൾ വിരുന്നുവരും. മുൻകോപം നിയന്ത്രിക്കണം

വിശാഖം: സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. ഭക്ഷണക്രമീകരണങ്ങളിൽ അപാകതകൾ ഉണ്ടാകും.രാഷ്‌ട്രീയ പ്രവർത്തനം ഉപേക്ഷിക്കും.

അനിഴം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.

തൃക്കേട്ട: കാഴ്‌ചപാടുകൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും. ഈശ്വരപ്രാർഥനകളാൽ മനഃസമാധാനമുണ്ടാകും.

മൂലം: അപര്യാപ്‌തതകൾ മനസ്സിലാക്കി ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും. .

പൂരാടം: നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും.

ഉത്രാടം: പൂർവികർ അനുവർത്തിച്ചു വരുന്ന ആചാരാനുഷ്‌ഠാനങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. . പുതിയ ഭരണസംവിധാനം ഏറ്റെടുക്കും.

തിരുവോണം: മാർഗതടസ്സങ്ങൾ നീങ്ങും. ദൃഷ്‌ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഒഴിവാക്കണം.

അവിട്ടം: പ്രതിസന്ധികൾ തരണം ചെയ്യും. ഔദ്യോഗികമായി സമ്മർദം വർധിക്കുമെങ്കിലും കുടുംബ ജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. .

ചതയം: ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുവാൻ സാധിക്കും. ആത്മനിയന്ത്രണത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. .

പൂരുരുട്ടാതി: സ്വയംഭരണാധികാരം ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും.

ഉത്രട്ടാതി: മാർഗതടസ്സങ്ങൾ നീങ്ങും. വ്യവസ്ഥകൾ പാലിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. വ്യാപാര വിപണനമേഖലകളിൽ ഉണർവ് ഉണ്ടാകും.

രേവതി: ദമ്പതികളുടെ ആശയങ്ങളും ആഗ്രഹങ്ങളും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും.

Read more topics: weekly prediction, july 21 to 27
English summary
weekly prediction july 21 to 27
topbanner

More News from this section

Subscribe by Email