Thursday October 17th, 2019 - 1:37:pm
topbanner

കർക്കടകമാസത്തിൽ ഇവ അനുഷ്ഠിച്ചാൽ

Anusha Aroli
കർക്കടകമാസത്തിൽ ഇവ അനുഷ്ഠിച്ചാൽ

ഇന്ന് കാലവും കാലാവസ്‌ഥയും ജീവിതചര്യകളുമൊക്കെ വളരെ മാറിക്കഴിഞ്ഞു.കർക്കടകത്തിന്റെ ദുർഘടം കടക്കാൻ പണ്ടൊക്കെ എല്ലാ വീടുകളിലും മുന്നൊരുക്കങ്ങൾ പതിവുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിറക് ശേഖരിക്കണം കുമ്പളങ്ങ, ചേന, ചേമ്പ്, അരി, എന്നിവയൊക്കെ തയ്യാറാക്കിവയ്‌ക്കണം, കർക്കടകത്തിൽ വിളവെടുക്കാൻ പാകത്തിനുള്ള ചെടികൾ നേരത്തേ നടണം. തെങ്ങിന് തടമെടുക്കണം. വളമിടണം. ഈ മുന്നൊരുക്കങ്ങൾ നടത്തിയാലേ കർക്കടകത്തിലെ മഴ കഴിഞ്ഞാൽ മെച്ചപ്പെട്ട വിളവുണ്ടാവുകയുള്ളൂ.കർക്കടകത്തിന് പഞ്ഞ കർക്കിടകമെന്നും വിളിപ്പേരുണ്ടുതാനും.

കർക്കടകമാസത്തിൽ നിത്യേന രാവിലെയും വൈകിട്ടും വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രവും ദശപുഷ്പവും വയ്ക്കുന്നതു ഐശ്വര്യദായകമാണ് . മാസത്തിലുടനീളം ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പലവിധ പൂജകൾ പതിവുണ്ട്.

വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്.കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കുമെന്നാണ് വിശ്വാസം.

ഒരു വർഷത്തേക്കുള്ള ഊർജം ആവാഹിക്കാനുള്ള അവസരമാണ് കർക്കടകചര്യകൾ. ആത്മീയതയിലൂന്നിയ ലളിത ജീവിതചര്യയിലൂടെ മനസ്സിനും ശരീരത്തിനും ശക്‌തി സംഭരിക്കാനുള്ള ഒരു പ്രധാന കാലമാണ് . കൂടാതെ ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്.

പുലച്ചെയുള്ള എണ്ണതേച്ചു കുളി ,കർക്കടകക്കഞ്ഞി, പത്തിലത്തോരൻ എന്നിവ വരാനിരിക്കുന്ന ഒരു വർഷത്തേക്കു വേണ്ട ഊർജം ആവാഹിക്കുവാൻ സഹായിക്കുന്നു. സുഖ ചികിൽസയിലൂടെ ശാരീരിക ശക്‌തി വീണ്ടെടുക്കുന്നു. പണ്ടൊക്കെ കർക്കടക മാസം പൂർണ വിശ്രമത്തിന്റെ കാലം തന്നെയായിരുന്നു. അതിനുള്ള അന്തരീക്ഷം പ്രകൃതിതന്നെ ഒരുക്കും.

Read more topics: rituals,karkkidakam,month
English summary
rituals in karkkidakam month
topbanner

More News from this section

Subscribe by Email