Tuesday October 27th, 2020 - 8:23:am

കാറമേൽ പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു: വെള്ളോട്ട് ചിലമ്പിന്റെ ധ്വനിഘോഷങ്ങളിൽ നാടും നാട്ടാരും...

NewsDesk
കാറമേൽ പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു: വെള്ളോട്ട് ചിലമ്പിന്റെ ധ്വനിഘോഷങ്ങളിൽ നാടും നാട്ടാരും...

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രത്തിൽ പതിനാല് സംവൽസരങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ക്ഷേത്ത്രിലെത്തിച്ചു.

ഈ ദീപത്തിൽ നിന്നും കലവറയിലെ അടുപ്പിലേക്ക് ദിപം പകർന്നതോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടം തുടങ്ങി. വൈകിട്ട് 6ന് നടക്കുന്ന സാംസ‌്കാരിക സമ്മേളനം സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനൻ അധ്യക്ഷനാകും.

payyannur karamel muchilottu perum kaliyattam

ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തും. ദേശീയ ശിശുക്ഷേമ സമിതിയംഗം സി സത്യപാലൻ ഉപഹാരം നൽകും. കെ വി ബാലൻ, സത്യൻ പൂച്ചക്കാട്, നികേഷ് റാം, വി വി രഘുനാഥ് എന്നിവർ സംസാരിക്കും. പി വി ഗോപി സ്വാഗതവും പി വി പത്മനാഭൻ നന്ദിയും പറയും. തുടർന്ന് സിനിമ പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേള.

payyannur karamel muchilottu perum kaliyattam

വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനാകും. പി ജയരാജൻ മുഖ്യാതിഥിയാകും. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. എ മോഹനൻ ഉപഹാരം നൽകും. തുടർന്ന് സിനിമ താരം പത്മശ്രീ ജയറാമും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 വാദ്യക്കാരും അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം.

payyannur karamel muchilottu perum kaliyattam

കളിയാട്ട ദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, പണയക്കാട്ട് ഭഗവതി, മോന്തിക്കോലം, വിഷ്ണു മൂർത്തി , മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കൂത്ത്, ചങ്ങനും പൊങ്ങനും, കുറത്തി, തൽസ്വരൂപൻ എന്നിവയും കെട്ടിയാടും.

payyannur karamel muchilottu perum kaliyattam

8 ന് പകൽ 3 മണിക്ക് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലൽ. സമാപന ദിവസമായ 9 ന് വ്യാഴാഴ്ച പകൽ 12 മണിക്ക് മേലേരി കൈയ്യേൽക്കൽ. 12.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. രാത്രി 12 മണിക്ക് വെറ്റിലാചാരത്തോടെ സമാപനം.

karamel_perumkaliyattam

payyannur_karamel_kaliyattam

English summary
payyannur karamel muchilottu perum kaliyattam
topbanner

More News from this section

Subscribe by Email