Sunday August 1st, 2021 - 7:48:am

മഞ്ഞൾക്കുറിയുടെ മായിക സുഗന്ധത്തിലലിയാൻ നാടൊരുങ്ങി : പയ്യന്നൂർ കാറമേൽ മുച്ചിലോട്ട‌് പെരുങ്കളിയാട്ടം ഫെബ്രുവരി 6 മുതൽ 9 വരെ

Anusha Aroli
മഞ്ഞൾക്കുറിയുടെ മായിക സുഗന്ധത്തിലലിയാൻ നാടൊരുങ്ങി : പയ്യന്നൂർ കാറമേൽ മുച്ചിലോട്ട‌് പെരുങ്കളിയാട്ടം ഫെബ്രുവരി 6 മുതൽ 9 വരെ

പയ്യന്നൂർ : 14 വർഷങ്ങൾക്കുശേഷം കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട മഹോത്സവം നടക്കും. വൈവിധ്യങ്ങളായ പ്രചരണ പ്രവർത്തനങ്ങളാണ‌് പെരുങ്കളിയാട്ടത്തിന്റെ മുന്നൊരുക്കങ്ങളായി നടന്നു വരുന്നത‌്. കളിയാട്ട കബഡി, നാടകോത്സവം, കളിയാട്ട ഫുട‌്ബോൾ, പൂരക്കളി ﹣- മറത്തുകളി മഹോത്സവം, ചൈതന്യ യാത്ര തുടങ്ങി നിരവധി പരിപാടികളാണ‌് നടന്നുകഴിഞ്ഞത‌്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

payyannur, Muchilottu, Karamel, Perumkaliyattam

നാല‌് ദിവസങ്ങളിലായി ആറുനേരം ഭക്തജനങ്ങൾക്ക‌് നൽകുന്ന അന്നദാനത്തിന‌് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട‌് ക്ഷേത്രപരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ജൈവ പച്ചക്കറി വിളവെടുപ്പിന‌് തയ്യാറായിരിക്കുകയാണ‌്. ഒരേ സമയം 5000 പേർക്ക‌് അന്നദാനത്തിനുള്ള സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.

വിശാലമായ പാർക്കിങ്ങ‌് സൗകര്യവും ശുദ്ധമായ കുടിവെള്ള വിതരണവും ഒരുക്കും. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനായി ഹരിത സേന തന്നെ രൂപീകരിച്ച‌് പ്രവർത്തിച്ചു വരികയാണ‌്. 31 മുതൽ ഫെബ്രുവരി ഒമ്പത‌് വരെ വിനോദവും വിജ്ഞാനവും പകരുന്ന റൈഡുകളും മറ്റും കോർത്തിണക്കിയുള്ള അഖിലേന്ത്യ പ്രദർശനം ഒരുക്കും. 28ന‌് വൈകിട്ട‌് 6 മണിക്ക് ലക്ഷംദീപം സമർപ്പണം നടക്കും.

payyannur, Muchilottu, Karamel, Perumkaliyattam

വൈകിട്ട‌് 6.30ന‌് പെരുങ്കളിയാട്ട സ‌്മരണിക തായ‌്മൊഴി സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യും. 30 ന് വൈകിട്ട് 7 മണിക്ക് കാറോലമ്മ ഓഡിയോ സി ഡി സിനിമ സീരിയൽ താരം സ്നേഹ ദിവാകരൻ പ്രകാശനം ചെയ്യും. ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് വെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ‌്കൂൾ ഗ്രൗണ്ടിൽ പ്രവീണ മധുവിന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ 650 ൽ പരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.

വരച്ചുവെക്കൽ

പെരുങ്കളിയാട്ടത്തിനു ഭഗവതിയുടെ തിരുമുടി ഏറ്റാനുള്ള കോലധാരിയെ പ്രശ്ന ചിന്തയിലൂടെ കണ്ടെത്തുന്ന വരച്ചുവെക്കൽ 31ന‌് പകൽ 10നും 11.10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.

payyannur, Muchilottu, Karamel, Perumkaliyattam

വെള്ളോറ വീട് തറവാട്ടുകാർ കളിയാട്ട പീഠം നിർമ്മിക്കുന്നതിന് നൽകുന്ന പ്ലാവിന് കുറിയിടൽ നടക്കും. അന്നദാനവും ഉണ്ടാകും.

കലാപരിപാടികൾ

ഫെബ്രുവരി 5ന‌് വൈകിട്ട‌് 5 മണിക്ക് സാംസ‌്കാരിക സമ്മേളനം നടക്കും. 6 മണിക്ക് കവിയരങ്ങ‌് കവി കുരീപ്പുഴ ശ്രീകുമാർ ഉദ‌്ഘാടനം ചെയ്യും. 6 ന് വൈകിട്ട‌് 5 മണിക്ക് സാംസ‌്കാരിക സമ്മേളനം. 7 മണിക്ക് സിനിമ പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേള.

7 ന് വൈകിട്ട‌് 5 മണിക്ക് സാംസ‌്കാരിക സമ്മേളനം. 7 മണിക്ക് സിനിമാതാരം പത്മശ്രീ ജയറാമും പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും 101 വാദ്യക്കാരും അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം. 8 ന് വൈകിട്ട‌് 5 മണിക്ക് സാംസ‌്കാരിക സമ്മേളനം. 7 മണിക്ക് രസികർ കേരളയുടെ സിനിമ ﹣- ടി വി താരങ്ങൾ നയിക്കുന്ന മെഗാഷോ.

payyannur, Muchilottu, Karamel, Perumkaliyattam

ഫെബ്രുവരി 5ന് വൈകിട്ട് 4 മണിക്ക് കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ നിന്നും ഹരിത ഘോഷയാത്ര. 6 ന് രാവിലെ 9 മണിക്ക് വെള്ളൂർ ചാമക്കാവ‌് ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും. 7 ന് വൈകിട്ട് 4 മണിക്ക് അന്നൂർ തലയന്നേരി പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര.

payyannur, Muchilottu, Karamel, Perumkaliyattam

കളിയാട്ട ദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, നരമ്പിൽ ഭഗവതി, പുലിയൂർ കണ്ണൻ, പണയക്കാട്ട് ഭഗവതി, മോന്തിക്കോലം, വിഷ്ണു മൂർത്തി , മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കൂത്ത്, ചങ്ങനും പൊങ്ങനും, കുറത്തി, തൽസ്വരൂപൻ എന്നിവയും കെട്ടിയാടും. 8 ന് പകൽ 3 മണിക്ക് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലൽ. സമാപന ദിവസമായ 9 ന് വ്യാഴാഴ്ച പകൽ 12 മണിക്ക് മേലേരി കൈയ്യേൽക്കൽ. 12.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. രാത്രി 12 മണിക്ക് വെറ്റിലാചാരത്തോടെ സമാപനം.

payyannur, Muchilottu, Karamel, Perumkaliyattam

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി എം ദാമോദരൻ, വർക്കിങ്ങ് ചെയർമാൻ ഇ ഭാസ്കരൻ, ജനറൽ കൺവീനർ പി വി ഗോപി, പ്രസിഡന്റ് വി സി നാരായണൻ, സെക്രട്ടറി എ മോഹനൻ, ട്രഷറർ എം വി ബാലഗോപാലൻ, കോയ്മ കെ ടി എൻ ഉല്ലാസൻ നമ്പ്യാർ, കോളിയാട്ട് തമ്പാൻ, ആചാര സ്ഥാനികർ, സമുദായ കമ്മിറ്റി അംഗങ്ങൾ, ആലോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

English summary
payyannur karamel Muchilottu Perumkaliyattam 2020 february 6 to 9
topbanner

More News from this section

Subscribe by Email