Monday October 21st, 2019 - 3:19:am
topbanner

കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര രഥോത്സവത്തിന് ഇന്ന് തുടക്കം

princy
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര രഥോത്സവത്തിന് ഇന്ന് തുടക്കം

കൊല്ലൂര്‍: മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നവരാത്രി രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആരംഭിക്കും .ഞാറാഴ്ച മുതല്‍തന്നെ രഥോത്സവത്തിലും വിദ്യാരംഭ ചടങ്ങളുകളിലും പങ്കെടുക്കുന്നതിന് വന്‍ ഭക്ത ജനതിരക്കാണ് അനുഭവപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് പുലര്‍ച്ചെ മൂന്നിന് നടതുറന്ന് പതിവു പൂജകള്‍ക്ക് ശേഷം 11.30ന് ചണ്ഡികാ യാഗത്തോടെ രഥോത്സവ ചടങ്ങുകള്‍ക്ക് തുടക്കമാകും. രഥാരോഹണത്തിന് ശേഷം രഥത്തില്‍ പൂജ, തുടര്‍ന്ന് രഥം വലി ഇതിനുശേഷം നവാക്ഷരി കലശം കൊണ്ട് ഉത്ഭവലിംഗത്തില്‍ പൂര്‍ണ്ണ കുംഭാഷേകവും നടക്കും.

ഇതോടെ നവരാത്രി ചടങ്ങുകള്‍ക്ക് സമാപനാമാകും. പതിവു പൂജകള്‍ പൂര്‍ത്തിയാക്കി അത്താഴ പൂജ കഴിഞ്ഞ് നട അടയ്ക്കും.വിജയ ദശമി ദിവസമായ ചൊവ്വാഴ്ച്ച പതിവുപോലെ പുലര്‍ച്ചെ  മൂന്നിന് നട തുറക്കുന്നതോടെ സരസ്വതീ സന്നിധിയില്‍ എഴുത്തിനിരുത്ത് ആരംഭിക്കും. വിദ്യാരംഭ ചടങ്ങളുകള്‍ക്ക് ശേഷം പുത്തരി നിവേദ്യ സമര്‍പ്പണത്തോടെ പത്തുനാള്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് സമാപനമാകും.

English summary
kollur Mookambika Temple Chariot Festival begins today
topbanner

More News from this section

Subscribe by Email