Friday February 21st, 2020 - 5:40:am
topbanner

ഗ്രഹണസമയത്ത് ഈ മന്ത്രങ്ങൾ ജപിച്ചാൽ

Anusha Aroli
ഗ്രഹണസമയത്ത് ഈ മന്ത്രങ്ങൾ ജപിച്ചാൽ

ഗ്രഹണസമയത്ത് ഗായത്രി മന്ത്രം , ആദിത്യ ഹൃദയമന്ത്രം എന്നിവ കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കുന്നത് ആത്മസംതൃപ്തി നൽകും . ഗ്രഹണം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ശിവനാമങ്ങൾ ജപിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. ഗ്രഹണസമയത്ത് വീട്ടിലെത്താൻ സാധിക്കാത്തവർക്കും യാത്രയിലായിരിക്കുന്നവർക്കും ഭക്തിയോടെ പഞ്ചാക്ഷരി മന്ത്രം (ഓം നമഃശിവായ ) ജപിക്കാവുന്നതാണ് . 108 തവണ ജപിക്കുന്നത് അത്യുത്തമം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐശ്വര്യ വർധനയ്ക്കായി ലളിതാസഹസ്രനാമം ജപിക്കുക. ഈ ജപത്തോടൊപ്പം കനകധാരാ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ഉന്നമനത്തിന് ഉത്തമമത്രേ. ഗ്രഹണ സമയം മുഴുവൻ വിളക്ക് തെളിച്ചു പ്രാർഥിച്ചാൽ ജീവിതവിജയം കൈവരിക്കാം.ഗ്രഹണ സമയത്തു ഒരു ചെറിയ കടമെങ്കിലും വീട്ടാനായാൽ സാമ്പത്തികനില ശോഭിക്കുമെന്നാണ് വിശ്വാസം. കടബാധ്യകൾ മാറാനും സാമ്പത്തിക അഭിവൃദ്ധിക്കും എട്ടു ലക്ഷ്മിമാർക്കും തുല്യ പ്രാധാന്യം നൽകി മഹാലക്ഷ്മീ അഷ്ടകം ജപിക്കാവുന്നതാണ്.

വിദ്യയിൽ ഉയർച്ച ലഭിക്കുന്നതിനായി വിദ്യാഗോപാലമന്ത്രവും സരസ്വതീ മൂലമന്ത്രവും 108 തവണ ജപിക്കണം.

വിദ്യാഗോപാലം

"കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ

രമാരമണ വിശ്വേശ വിദ്യാമാശു പ്രയച്ഛ മേ"

സരസ്വതീ മൂലമന്ത്രം : ഓം സം സരസ്വത്യൈ നമഃ


തൊഴിലിൽ അഭിവൃദ്ധിക്കായി രാജഗോപാലമന്ത്രവും ഹനുമത് മന്ത്രവും ഉത്തമം.

രാജഗോപാലമന്ത്രം

"കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താനാം അഭയംകര

ഗോവിന്ദ പരമാനന്ദ സര്‍വം മേ വശമാനയ"

ഹനുമത് മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തു തേ


ഗർഭിണികൾ ഗർഭസ്ഥ ശിശുവിന് ദോഷങ്ങൾ വരാതിരിക്കാൻ സന്താന ഗോപാല മന്ത്രം ജപിക്കണം.

സന്താനഗോപാല മന്ത്രം

"ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ

ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:"

Read more topics: kerala, solar eclispe, manthram
English summary
kerala solar eclispe manthram
topbanner

More News from this section

Subscribe by Email