പയ്യന്നൂർ : ഭക്തമാനസങ്ങളെ സംപ്രീതരാക്കി 14 വർഷങ്ങൾക്കു ശേഷം കാറമേൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ക്ഷേത്രത്തിനകത്തും പുറത്തുമായി തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് ഭഗവതി ദർശനപുണ്യവും അനുഗ്രഹവും ചൊരിഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പുലർച്ചെ മുതൽ തല്‍സ്വരൂപന്‍, കണ്ണാങ്കാട്ട് ഭഗവതി, പുലിയൂര്കാളി , പുലിയൂർ കണ്ണൻ തെയ്യം, പണയക്കാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി,ചാമുണ്ഡേശ്വരി, കുണ്ടോർ ചാമുണ്ഡി, രക്തചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളും ക്ഷേത്ര തിരുമുറ്റത്ത് കെട്ടിയാടി.
രാത്രി പന്ത്രണ്ടിന് വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടം സമാപിക്കും.സമാപന ദിവസം ലക്ഷക്കണക്കിന് ഭക്തർ ദേവിയുടെ അന്നപ്രസാദത്തിനെത്തിയിരുന്നു.