Sunday January 26th, 2020 - 1:22:pm
topbanner

മഹാലക്ഷ്മീ സ്മരണയിൽ കാർത്തികവ്രതം അനുഷ്ഠിച്ചാലോ

Anusha Aroli
മഹാലക്ഷ്മീ സ്മരണയിൽ കാർത്തികവ്രതം അനുഷ്ഠിച്ചാലോ

എല്ലാ മാസത്തിലെയും കാർത്തികനാളിൽ വ്രതം അനുഷ്ഠിച്ച് ലക്ഷ്മീ ദേവിയെ പ്രാർഥിക്കുന്നത് സാമ്പത്തിക ഉന്നമനത്തിന് കാരണമാകുമെന്നാണ് വിശ്വാസം . മഹാലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാനും ഉത്തമമായ ദിനമാണിത്. 2019 ഒക്ടോബർ 17 നാണു കന്നിമാസത്തിലെ കാർത്തിക വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കാവുന്നതാണ് . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം , കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക . സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക.

കാർത്തികവ്രതാനുഷ്ഠാനം ഇങ്ങനെ?

മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. എന്ന് കരുതി അമിത ഭക്ഷണം ആവുകയുമരുത്. കഴിവതും ഭവനത്തിൽ തന്നെ പാകം ചെയ്ത സാത്വിക ഭക്ഷണമാണ് ഉത്തമം . ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ട് മറ്റു രണ്ടു നേരങ്ങളിൽ മറ്റു ധാന്യഭക്ഷണങ്ങൾ ആവാം. ദിനം മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയുന്നത് അത്യുത്തമം. സാധിക്കുമെങ്കിൽ ദാനധർമങ്ങൾ അനുഷ്ഠിക്കുക. ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമം.

വ്രത ദിനത്തിൽ പ്രഭാതസ്നാന ശേഷം നിലവിളക്ക് കൊളുത്തി " ഓം ശ്രിയൈ നമ: " എന്ന മന്ത്രം 108 തവണ ജപിക്കുക .

English summary
kaartthika vratyham mahalakshmi
topbanner

More News from this section

Subscribe by Email