Saturday January 25th, 2020 - 6:51:am
topbanner

ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നതും ഇങ്ങനെ

Anusha Aroli
ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നതും ഇങ്ങനെ

ക്ഷേത്രദർശനത്തിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട ചടങ്ങാണ് തീർഥജലം സ്വീകരിക്കുന്നത്.വലതുകയ്യിലാണു തീർത്ഥം സ്വീകരിക്കേണ്ടത്. ചുണ്ടുകൾ മാത്രം നനയുന്ന തരത്തിലേ തീർഥസേവ പാടുള്ളു.തുടർന്ന് മുഖത്തിലും ശിരസ്സിലും സ്പർശിച്ച ശേഷമുള്ള തീർത്ഥം മാറിടത്തേക്കാണു തളിക്കേണ്ടത്, അല്ലാതെ..തലയിലേക്കല്ല തളിക്കേണ്ടത്.ചിലർ തലയ്ക്ക് പുറകിലോട്ട് തളിക്കുന്നതായും കാണാം...

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭഗവാന്റെ പ്രസാദമായാണ് ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതുകയ്യിൽ വാങ്ങുന്ന ചന്ദനം ഇടതുകയ്യിലേക്കു പകർന്ന് വലതുകയ്യിലെ മോതിരവിരലു കൊണ്ട് നെറ്റിയിൽ തൊടണം. സ്ത്രീകൾ നെറ്റിക്കു പുറമേ കഴുത്തിലും പുരുഷന്മാർ മാറിലുമാണു തൊടേണ്ടത്.

പൂജിച്ച പുഷ്പങ്ങളും വലതുകയ്യിൽ സ്വീകരിച്ച് ഇടതുകയ്യിലേക്ക് മാറ്റണം. വലതുകൈ കൊണ്ടു പുഷ്പമെടുത്ത് ഇടത്തേ ചെവിയിലും പിന്നീട് വലത്തേ ചെവിയിലും ശിരസ്സിലും വയ്ക്കുക. സ്ത്രീകൾ ഇതുപോലെ വലതുകയ്യിൽ സ്വീകരിച്ച് ഇടതുകയ്യിലേക്കു മാറ്റി വലതുകൈ കൊണ്ട് പുഷ്പമെടുത്ത് മുടിയിലും പിന്നീട് ഇടതുചെവിയിലും വലതുചെവിയിലും വയ്ക്കണം. ബാക്കി വരുന്ന പുഷ്പങ്ങൾ തറയിൽ ഉപേക്ഷിക്കാൻ പാടില്ല. പൂജിച്ച പുഷ്പങ്ങളെ ചവിട്ടാനും പാടില്ല.

പ്രസാദം സ്വീകരിച്ച് പുറത്തേക്കു പോകുമ്പോൾ മൂന്നു പടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ചു വേണം പോകാൻ.

Read more topics: importance,receiving,prasadam,temples
English summary
importance of receiving prasadam in temples
topbanner

More News from this section

Subscribe by Email