Wednesday February 19th, 2020 - 6:04:pm
topbanner

ഇന്ന് കുചേലദിനം : ഒരു പിടി അവിൽക്കിഴി ഭഗവാന് സമർപ്പിച്ചാൽ

Anusha Aroli
ഇന്ന് കുചേലദിനം : ഒരു പിടി അവിൽക്കിഴി ഭഗവാന് സമർപ്പിച്ചാൽ

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഈ വർഷം ഡിസംബർ 18 നാണു കുചേലദിനം വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു പിടി അവിൽക്കിഴിയുമായി തന്റെ ഉറ്റ സുഹൃത്തിനെ കാണാനെത്തിയ കുചേലനെ ആരും മറക്കില്ല.ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിൽക്കുമ്പോഴും ഒന്നും ആവശ്യപ്പെടാതെ തിരിച്ചുപോയ കുചേലന് ഇഹലോക ഐശ്വര്യങ്ങളും അനുഗ്രഹങ്ങളൂം ഭഗവാൻ നല്‍കുന്നു.

അതിനാൽ ഈ ദിനത്തിൽ അവിൽക്കിഴി ഭഗവാന് വഴിപാടായി സമർപ്പിക്കുന്നതിലൂടെ ദാരിദ്ര്യം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ദാരിദ്ര്യം നീങ്ങാൻ കുചേലദിനത്തിൽ അവിൽ കിഴി കെട്ടി ഭഗവാന് സമർപ്പിക്കുന്ന വഴിപാട് പ്രമുഖ ക്ഷേത്രങ്ങളിൽ ഇന്നും നിലനിൽക്കുന്നു.

ഗുരുവായൂരില്‍ കുചേലദിനം വളരെ പ്രധാനമാണ്. കുചേലദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങള്‍ അവില്‍നിവേദ്യം വഴിപാടായി സമർപ്പിക്കും. ഈ ദിവസം അവിൽ ദാനമായി നല്‍കുന്നതും ശുഭകരമാണെന്നാണ് വിശ്വാസം.

 

English summary
importance of offering kuchela dhinam
topbanner

More News from this section

Subscribe by Email