Sunday September 22nd, 2019 - 3:29:am
topbanner
Breaking News
jeevanam

തൃശ്ശൂർ മാത്രമല്ല ഡൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

princy
തൃശ്ശൂർ മാത്രമല്ല ഡൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

തൃശ്ശൂർ:മലയാളികൾ ഏറെ വിശ്വാസമർപ്പിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ.എന്നാൽ തൃശ്ശൂർ മാത്രമല്ല അങ്ങ് ഡൽഹിയിലുമുണ്ട് ഗുരുവായൂർ ക്ഷേത്രം. ഡൽഹി മയൂർ വിഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഈ ക്ഷേത്രം ഉത്തര ഗുരുവായൂർ ക്ഷേത്രം എന്നാണറിയപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്.യമുനയുടെ തീരങ്ങളെ നോക്കി നിൽക്കുന്നതാണ് ഈ ക്ഷേത്രം.

പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.ഗുരുവായൂരപ്പനെ മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോറ്റാനിക്കര ഭഗവതി, ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദേവതാ തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.അഷ്ടമി രോഹിണി. ജന്മാഷ്ടമി, തിരുവോണം, ചോറ്റാനിക്കര മകം, മഹാ ശിവരാത്രി, വിനായക ചതുർഥി,പൈൻഗുനി ഉത്രം, മേയ് പത്ത് മുതൽ 17 വരെയുള്ള ക്ഷേത്രോത്സവം, മണ്ഡല മഹോത്സവം, മേയ് 17 പ്രതിഷ്ഠാ ദിനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.ഇവിടെ എത്തുന്നവരിൽ അധികവും ഡൽഹി മലയാളികളാണ്.

 

Viral News

Read more topics: Delhi, guruvayoor temple
English summary
guruvayoor temple in Delhi
topbanner

More News from this section

Subscribe by Email