Monday September 16th, 2019 - 12:29:pm
topbanner
Breaking News
jeevanam

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : ഫണ്ട് ശേഖരണത്തിന് തുടക്കമായി

NewsDesk
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : ഫണ്ട് ശേഖരണത്തിന് തുടക്കമായി

പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2020 ഫെബ്രുവരി 6 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. ക്ഷേത്ര പരിസരത്ത് മന്ത്രി ഇ പി ജയരാജൻ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. കരിവെള്ളൂർ മുച്ചിലോട്ട് വല്യച്ഛൻ വി പ്രമോദ് കോമരം ഭദ്രദീപം തെളിയിച്ചു. കരിവെള്ളൂർ വല്യച്ഛൻ വി പ്രമോദ് കോമരം ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രം അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 50000 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങിൽ മന്ത്രിക്ക് കൈമാറി.

Karamel Muchilottu  Perumkaliyattam Fund raising began

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ മുഖ്യാതിഥിയായി. ആചാര സ്ഥാനികരായ ചന്ദ്രൻ കോമരം , നാരായണൻ കോമരം, കോളിയാട്ട് കൃഷ്ണൻ കോമരം, ബാബു കോമരം എന്നിവർ വിശിഷ്ഠാഥികളായി. സിറാജുദ്ദീൻ ദാരിമി കക്കാട്, ഫാദർ ടോണി കുഴിമണ്ണിൽ, സംഘാടക സമിതി ചെയർമാൻ വി എം ദാമോദരൻ, സി രാജൻ, കെടിഎൻ ഉല്ലാസൻ നമ്പ്യാർ, വി വി രഘുനാഥൻ എന്നിവർ സംസാരിച്ചു.

Karamel Muchilottu  Perumkaliyattam Fund raising began

സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ ഇ ഭാസ്കരൻ , ജനറൽ കൺവീനർ പി വി ഗോപി, പ്രസിഡന്റ് വി സി നാരായണൻ, ജനറൽ സെക്രട്ടറി എ മോഹനൻ, ട്രഷറർ എം വി ബാലഗോപാലൻ, സാമ്പത്തിക കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ പി ടി വിജയൻ നമ്പ്യാർ, സമുദായ കമ്മിറ്റി പ്രസിഡന്റ് കെ അശോകൻ എന്നിവർ സന്നിഹിതരായി. സാമ്പത്തിക കമ്മിറ്റി ചെയർമാൻ വിടിവി രാഘവൻ സ്വാഗതവും കൺവീനർ പി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.Karamel Muchilottu  Perumkaliyattam Fund raising began

English summary
minister ep jayarajan payyannur Karamel Muchilottu Perumkaliyattam Fund raising began
topbanner

More News from this section

Subscribe by Email