കണ്ണൂർ: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനെയും കൊവിഡ് വൈറസ് രോഗം പ്രതികൂലമായി ബാധിക്കുമെന്ന് സൂചന. നെയ്യമൃത് മടങ്ങൾ കേന്ദ്രീകരിച്ചുള്ള വ്രതാരംഭങ്ങളും മറ്റു ചടങ്ങുകളും തുടങ്ങേണ്ട സമയമാണിത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാൽ റെഡ്സോൺ കുരുക്കിൽ നിന്നും മോചിതമാവാത്ത കണ്ണൂരിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ല. എന്നാൽ ആളുകളെയും മറ്റുള്ള കാര്യങ്ങളെയും ഒഴിവാക്കി തൃശൂർ പൂരം പോലെ കൊട്ടിയൂർ വൈശാഖോത്സവവും പ്രതീകാത്മകമായി നടത്താനാണ് സാധ്യത.
ഇതിന്റെ ഭാഗമായി ഈ വർഷത്തെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം മെയ് ഏഴിന് നടക്കും. കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ പത്തിൽ താഴെ അടിയന്തിരക്കാർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക . നിലവിൽ ഭക്തജനങ്ങൾക്ക് നിരോധനം തുടരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ, പ്രക്കൂഴം ദിവസവും ഭക്തജനങ്ങൾക്കോ മറ്റു അടിയന്തിരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.