Tuesday September 17th, 2019 - 4:12:am
topbanner
Breaking News
jeevanam

എന്താണ് ജാതകത്തിലെ 'ചൊവ്വ'?

princy
 എന്താണ് ജാതകത്തിലെ 'ചൊവ്വ'?

സ്ത്രീ പുരുഷ ജാതകങ്ങളിൽ കാണുന്ന 'ചൊവ്വ' പലപ്പോഴും അജ്ഞത മൂലം തെറ്റായ രീതിയിൽ വിശകലം ചെയ്യുകയും ചൊവ്വ ദോഷം പറഞ്ഞ് വിവാഹം മുടക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ജാതകം ശരിക്കും വിശകലനം ചെയ്ത് ശേഷം മാത്രമേ ചൊവ്വദോഷം സ്ഥിരീകരിക്കാന്‍ പാടുള്ളൂ.

അല്ലാത്തപക്ഷം ഒരു കുടുംബജീവിതം തകരാറിലാകും. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ജാതകപ്പൊരുത്തം നോക്കിയശേഷം മാത്രം നക്ഷത്രപ്പെരുത്തം നോക്കുവാന്‍ പാടുള്ളൂ. ജ്യോതിഷികൾ പറയുന്നത് സ്ത്രീയുടെ 7, 8 എന്നീ രാശികളില്‍ പാപന്‍ നില്‍ക്കുന്നതു കൊണ്ടുമാത്രം ചൊവ്വ ദോഷമാകുകയില്ല. കുജന്റെ സ്ഥാനം, ഭാവം ഇവയെല്ലാം ചിന്തിച്ച് കുജേന്ദ വിധവബാല്ല്യേ എന്നതാണ് പ്രമാണമെന്നാണ്.

മാതാപിതാക്കളോട് വെറുപ്പ്, വിട്ടുമാറാത്ത വയറുവേദന, ദോഷമില്ലാത്ത വ്യക്തി, സ്ഥിരം രോഗിയാകുക, തൊഴിലുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ടുപോകുക, ഇതെല്ലാമാണ് അനുഭവങ്ങള്‍.ദോഷമുണ്ടെന്ന് ഉറപ്പുവരുത്തണം. ദോഷം ഉണ്ടെന്നുറപ്പായാല്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്ത് വിവാഹം യോജിപ്പിച്ച് കൊടുക്കാനും പാടില്ല. ദോഷമുള്ള ജാതകവും ഇല്ലാത്ത ജാതകവും തമ്മില്‍ ചേര്‍ത്താല്‍ വിവാഹം വേര്‍പെട്ടുപോകും. കലഹം വിട്ടുമാറുകയില്ലെന്ന്‌ ജ്യോതിഷികൾ പറയുന്നു .

ചൊവ്വ ലഗ്നത്തില്‍ നിന്നാല്‍: -
മുന്‍കോപി, നല്ല മനഃശക്തി.

രണ്ടാം ഭാവത്തില്‍ നിന്നാല്‍: കുടുംബം ചിന്നിച്ചിതറും. ദുരിതം, സാമ്പത്തിക ബുദ്ധിമുട്ട്, കേസുകളില്‍ കുടുങ്ങും, ശത്രുദോഷം.

മൂന്നില്‍ നിന്നാല്‍: -
ആര്‍ഭാടജീവിതം, ആരോഗ്യവാന്‍, സഹോദരങ്ങളുമായി ഇടച്ചില്‍.

നാലില്‍ നിന്നാല്‍: -
ആരോഗ്യനില വഷളാകും. മാതാപിതാക്കള്‍ക്ക് രോഗാവസ്ഥ.

അഞ്ചില്‍ നിന്നാല്‍: -
ജീവിതം ക്രമീകരണമില്ലാതെ വരും. ആര്‍ക്ക് എന്ത് സഹായം ചെയ്താലും പ്രതിഫലം നിന്ദ മാത്രമായിരിക്കും.

ആറില്‍ നിന്നാല്‍: -
കുടുംബജീവിതം താറുമാറാകും. ഭാര്യയും കുഞ്ഞുങ്ങളുമായി യോജിച്ചു പോകില്ല. ഏതു ജോലി ചെയ്താലും നഷ്ടം മാത്രം ഫലം.

എട്ടില്‍ ചൊവ്വ നിന്നാല്‍: -
സല്‍ഫലങ്ങള്‍ ഉണ്ടാവുകയില്ല. കുടുത്ത രോഗങ്ങള്‍ വന്ന് കഷ്ടതയിലാകും. ദുഃശീലങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ പരാജയപ്പെടും. സ്ത്രീജാതകത്തിലാണെങ്കില്‍ വൈധവ്യം ഫലം.

9-ല്‍ ചൊവ്വ: -
നല്ല വിദ്യാഭ്യാസം, വിവാഹശേഷം ഭാര്യാ സഹോദരന് ദുരിതം.

10-ലെ ചൊവ്വ: -
ശ്രേഷ്ഠമായ ഫലം തരും. ഉത്തമയായ ഭാര്യമൂലം നല്ല ജീവിതം, ബന്ധുമിത്രാദി സഹകരണം ഉണ്ടാകും.

12-ല്‍ ചൊവ്വ: -
നിന്നാല്‍ വളരെ വിപരീതമായ ഫലം അനുഭവിക്കും. അപവാദങ്ങള്‍ പ്രചരിക്കും. കാരാഗ്രഹവാസം.
എന്നാല്‍ ചൊവ്വ പ്രത്യേക രാശികളില്‍ നിന്നാല്‍ ദോഷഫലമുണ്ടാവില്ലെന്നും അറിഞ്ഞിരിക്കണമെന്നും ജ്യോതിഷികൾ പറയുന്നു.

 

Read more topics: Horoscope, chovva
English summary
chovva in Horoscope
topbanner

More News from this section

Subscribe by Email