Friday February 21st, 2020 - 5:57:am
topbanner

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമപൂജ വഴിപാടിന്റെ ബുക്കിങ് പുനരാരംഭിക്കും

princy
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമപൂജ വഴിപാടിന്റെ ബുക്കിങ് പുനരാരംഭിക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നിറുത്തിവെച്ചിരുന്ന ഉദയാസ്തമപൂജ വഴിപാടിന്റെ ബുക്കിങ് പുനരാരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ബുക്കിങിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതിയുടെ പ്രഥമയോഗം തീരുമാനിച്ചത്. നിലവില്‍ 2027 വരെ ഉദയാസ്മന പൂജ വഴിപാട് ഭക്തര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേ തുടര്‍ന്നാണ് ബുക്കിംഗ് നിറുത്തിവെച്ചിരുന്നത്. ദിവസവും നിരവധി പേരാണ് ഉദയാസ്തമന പൂജ ബുക്ക് ചെയ്യാനായി ദേവസ്വത്തെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ദിവസം അഞ്ച് പേര്‍ക്ക് ഉദയാസ്തമന പൂജ നടത്താന്‍ കഴിഞ്ഞ ഭരണസമിതി അനുവാദം നല്‍കുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് ഉദയാസ്തമന പൂജ വഴിപാട് നിരക്ക്. ഓണ്‍ലൈന്‍ വഴി മുഴുവന്‍ തുകയും അടക്കുന്നവര്‍ക്ക് മാത്രമേ ബുക്കിങ് നടത്താന്‍ സാധിക്കുവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു.

നേരത്തെ ചെറിയ തുക അടച്ച് ബുക്ക് ചെയ്യാനുള്ള അവസരമാണ് ഉണ്ടായിരുന്നത്. പൂജ നടത്തുന്ന സമയത്ത് മാത്രമേ മുഴുവന്‍ തുകയും അടക്കേണ്ടി വന്നിരുന്നുള്ളു. എന്നാല്‍ പലരും പൂജ നടത്തുന്ന സമയത്ത് ഒഴിവുകള്‍ പറയുന്ന സാഹചര്യം വന്നതിനെ തുടര്‍ന്നാണ് മുഴുവന്‍ തുകയും അടക്കുന്നവര്‍ക്കേ പൂജ നടത്താന്‍അനുവാദം നല്‍കാനുള്ള തീരുമാനമെടുത്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.

Read more topics: trissur, Guruvayur Temple,
English summary
Udayastamapuja offerings restart in Guruvayur Temple
topbanner

More News from this section

Subscribe by Email