Monday April 6th, 2020 - 9:12:pm
topbanner

കുചേലദിനത്തില്‍ അവില്‍ പൊതികളുമായി ഗുരുവായൂരിലേക്ക് ആയിരങ്ങളെത്തി

princy
കുചേലദിനത്തില്‍ അവില്‍ പൊതികളുമായി ഗുരുവായൂരിലേക്ക് ആയിരങ്ങളെത്തി

തൃശ്ശൂർ : കുചേലദിനത്തില്‍ അവില്‍ പൊതികളുമായി ഗുരുവായൂരിലേക്ക് ആയിരങ്ങളെത്തി. കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ് പത്‌നിയുടെ നിര്‍ദേശപ്രകാരം ദാരിദ്ര്യശമനത്തിനായി സതീര്‍ഥ്യനായ ശ്രീകൃഷ്ണഭഗവാനെ അവില്‍പ്പൊതിയുമായി ദ്വാരകയില്‍ കണ്ടുവെന്ന ഐതിഹ്യ സ്മരണയിലാണ് ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അവില്‍ നിവേദ്യമാണ് കുചേലദിനത്തില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇതിനായി ദേവസ്വം അഞ്ചു ലക്ഷത്തിലേറെ രൂപയുടെ അവിലാണ് തയാറാക്കിയത്. ഭക്തര്‍ കൊണ്ടുവരുന്ന അവില്‍ സ്വീകരിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

നാളികേരം, ശര്‍ക്കര, നെയ്യ്, ജീരകം, ചുക്ക് എന്നിവ ചേര്‍ത്ത് കുഴച്ച അവില്‍ പന്തീരടിപൂജക്കും ഉച്ചപൂജക്കും അത്താഴപൂജക്കും ഗുരുവായൂരപ്പന് നിവേദിച്ചു. നിവേദിച്ച അവില്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. കുചേലദിനത്തിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ സ്മാരക ട്രസ്റ്റിന്റെ കഥകളി സംഗീതം അരങ്ങേറി. രാത്രി കുചേലവൃത്തം കഥകളിയും ഉണ്ടായിരുന്നു.

Read more topics: thrissur, Guruvayur, temple,
English summary
Thousands of people came to Guruvayur with Avil packs on Kuchala day
topbanner

More News from this section

Subscribe by Email