Monday September 28th, 2020 - 11:35:pm

തളിപ്പറമ്പ് കൊട്ടില പുതിയ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 23 മുതൽ

NewsDesk
തളിപ്പറമ്പ് കൊട്ടില പുതിയ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 23 മുതൽ

തളിപ്പറമ്പ്: കൊട്ടില പുതിയ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 23 മുതൽ 29 വരെ നടക്കും. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പാണ്ഡുരംഗൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. വെറും ആറ് മാസങ്ങൾ കൊണ്ടാണ് 65 ലക്ഷം രൂപ ചെലവഴിച്ച് കൊട്ടില പുതിയ ഭഗവതി ക്ഷേത്രവും ചുറ്റുമതിലും പുനർനിർമ്മിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

450 വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇപ്പോൾ പുനർനിർമ്മിച്ചത്. ശ്രീകോവിലിന്റെ മിനുക്ക് പണികൾ അവസാന ഘട്ടത്തിലാണിപ്പോൾ. 23 ന് വൈകുന്നേരം കൊട്ടില പയ്യരട്ട തറവാട് ക്ഷേത്രത്തിൽ നിന്നും എത്തിച്ചേരുന്ന കലവറ നിറക്കൽ ഘോഷയാത്രയോടെ ചടങ്ങുകൾ തുടങ്ങും.

24 ന് രാവിലെ ക്ഷേത്രം കുറ്റിക്കാരനും ക്ഷേത്ര ശില്പിയുമായ പയ്യരട്ട രാജീവനെ വാസ്തുശില്പി പട്ടം നൽകി ആദരിക്കും. വൈകുന്നേരം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പൂർണ്ണ കുംഭത്തോടെ ആചാര്യനെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

Taliparamba kottila puthiya bagavathi temple

25 ന് രാവിലെ ഗണപതി ഹോമം, വൈകുന്നേരം അധിവാസ ഹോമം എന്നിവ നടക്കും. 26 ന് രാവിലെ 10.30 നും 11.30 നും ഇടയിൽ പീഠ പ്രതിഷ്ഠ, ബിംബ പ്രതിഷ്ഠ എന്നിവ നടക്കും. ഉച്ചക്ക് അന്നദാനവുമുണ്ടാകും. 27 ന് വൈകുന്നേരം കളിയാട്ടാരംഭം കുറിക്കും. 28 ന് വൈകുന്നേരം നാലിന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, തോറ്റം എന്നിവയുണ്ടാകും.

തുടർന്ന് അദ്ധ്യാത്മിക പ്രഭാഷണം നടക്കും. രാത്രി അന്നദാനം ഉണ്ടാകും. 11 മണിക്ക് കാര കയ്യേൽക്കൽ, അവിസ് വാരൽ എന്നിവയുണ്ടാകും. 29 ന് ഉച്ചക്ക് അന്നദാനം നടക്കും. വൈകുന്നേരം നാലിന് കളിയാട്ടം സമാപിക്കും. 23 മുതൽ 27 വരെ രാത്രി എട്ടിന് വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ വണ്ണാരത്ത് കരുണാകരൻ, ജനറൽ കൺവീനർ മേലേടത്ത് കൃഷ്ണൻ, ട്രഷറർ കാമ്പ്രത്ത് കൃഷ്ണൻ, ക്ഷേത്രം പ്രസിഡന്റ് എം. വി. പ്രസാദ്, സെക്രട്ടറി കുന്നുമ്മൽ മനോഹരൻ, ട്രഷറർ ഇ. വി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Taliparamba kottila puthiya bagavathi temple

English summary
Taliparamba kottila puthiya bagavathi temple
topbanner

More News from this section

Subscribe by Email