Tuesday September 29th, 2020 - 8:22:pm

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും

NewsDesk
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും

കണ്ണൂർ: പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചക്ക് ഒന്നിന് കൊടിയേറുന്ന ഉല്‍സവം 20 ന് വൈകുന്നേരം കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിക്കും. ഈ വര്‍ഷവും 16 വരെ ക്ഷേത്രത്തിലും പൂക്കോത്ത് നടയിലും സേവാസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും.

ഉല്‍സവം ആരംഭിക്കുന്ന ആറ് മുതല്‍ 16 വരെ പുലര്‍ച്ചെ രണ്ടിനാണ് ഉല്‍സവം തൃച്ചംബരത്തുനിന്നും പൂക്കോത്ത്‌നടയിലേക്ക് എഴുന്നള്ളുന്നത്. സാധാരണയായി മൂന്ന് വിധത്തില്‍ നടന്നുവരുന്ന ഉല്‍സവങ്ങളില്‍ മൂന്ന് രീതികളും തൃച്ചംബരത്ത് നടക്കുന്നുണ്ട്. കുഭം ഒന്ന് മുതല്‍ 21 വരെ പടഹാദിയും 22 മുതല്‍ ധ്വജാദിയും 30 മുതല്‍ അംഗുരാദിയുമാണ് നടക്കുക. മൂന്ന് വിധ ഉല്‍സവങ്ങളും ഒരു കാലത്ത് നടക്കുന്നത് അപൂര്‍വ്വമായതിനാല്‍ ജില്ലയിലെ ദേശീയ ഉല്‍സവമായാണ് തൃച്ചംബരം ക്ഷേത്രോല്‍സവം കണക്കാക്കപ്പെടുന്നത്.

ആറിനും 20 നും പാലമൃത് എഴുന്നള്ളത്തും നടക്കുന്നു. കൊടിയേറ്റ ദിവസമായ ആറിന് ഉച്ചക്ക് മഹാ അന്നദാനവും കുറച്ചുവര്‍ഷഹ്ങളായി നടക്കുന്നുണ്ട്. പതിനായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇത് കൂടാതെ എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ ഭേത്രത്തിലും അന്നദാനം നടന്നുവരുന്നുണ്ട്. ഉത്സവത്തിന് മുന്നോടിയായി 32 ദിവസത്തെ ആധ്യാത്മികപ്രഭാഷണം ഫെബ്രുവരി 13 മുതല്‍ ആരംഭിച്ചിരുന്നു.

ഇത് 19 ന് അവസാനിക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാസാസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം 6 ന് രാത്രി 7.30 ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.സോമന്‍ നിര്‍വ്വഹിക്കും.വി.പി.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിക്കും. തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ടിടികെ ദേവസ്വം പ്രസിഡന്റ് ഇ.പി.ഹരിജയന്തന്‍ നമ്പൂതിരിപ്പാട് പറശിനി മടപ്പുര ജനറല്‍ മാനേജര്‍ പി.എം.മുകുന്ദന്‍ മടയന് നല്‍കി സോവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.

എ.അശോക് കുമാര്‍, എം.നാരായണന്‍, പി.എം.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രാങ്കണത്തിലും പുക്കോത്ത് നടയിലുമായി വീണക്കച്ചേരി, സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങള്‍, ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്, ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, സിനിമാതാരം ടിനിടോം നയിക്കുന്ന മെഗാഷോ, പഞ്ചവാദ്യം, നാടകം, നാട്ടറിവ് പാട്ടുകള്‍, അമൃത ചാനല്‍ ഫെയിം ഡിക്‌സണ്‍ നയിക്കുന്ന സംഗീത വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ഈ വര്‍ഷം 40 ലക്ഷം രൂപ ചെലവില്‍ നടപ്പന്തലിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ടെന്ന് സേവാസമിതി ഭാരവാഹികളായ വി.പി.ചന്ദ്രപ്രകാശ്, രാജേഷ് പുത്തലത്ത്, എ.അശോക് കുമാര്‍, പി.വേണുഗോപാല്‍, സി.എച്ച്.സേതുമാധവന്‍ എന്നിവര്‍ അറിയിച്ചു.

English summary
TRICHAMBARAM TEMPLE ULSAVAM
topbanner

More News from this section

Subscribe by Email