Tuesday September 22nd, 2020 - 1:47:am

മെത്രാൻചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളിന്‌ 21 ന് തുടക്കം

princy
മെത്രാൻചേരി  സെന്റ് തോമസ്  ഓർത്തഡോക്സ് പള്ളിയിലെ  വലിയ പെരുന്നാളിന്‌ 21 ന് തുടക്കം

കോട്ടയം : കഴുന്നുവലം മെത്രാൻചേരി സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിലെ വലിയ പെരുന്നാൾ 21 മുതൽ ജനുവരി 1 വരെ ആചരിക്കും. 21-ന് മാർത്തോമ ശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം .7 30ന് ഫാദർ കുര്യാക്കോസ് വി മാണിയുടെ മുഖ്യകാർമികത്വത്തിൽ കുർബാന തുടർന്ന് പ്രഭാതഭക്ഷണം നേർച്ചവിളമ്പ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

22ന് 8ന് കുർബാന തുടർന്ന് പള്ളി പാരിഷ് ഹാളിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ റെ നേതൃത്വത്തിൽ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാംപും.24നു എൽദോ സന്ധ്യാനമസ്കാരം 25ന് പുലർച്ചെ 3 ന് എൽദോ സുശ്രൂഷ തുടർന്ന് കുർബാന.7 ന് പെരുന്നാൾ കൊടിയേറ്റ്.29 ന് പ്രഭാത നമസ്കാരം തുടർന്ന് കുർബാന 10 30 ന് ആദ്യഫലശേഖരണം 5 30ന് സന്ധ്യ നമസ്കാരം തുടർന്ന് ആധ്യാത്മിക സംഘടനയുടെ വാർഷികം.

ഫാദർ പി കെ കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), മുഖ്യ സന്ദേശം നൽകും തുടർന്ന് സമ്മാനദാനം30 ന് 6ന് സന്ധ്യ നമസ്കാരം പ്രഭാതസുശ്രൂഷ ഫാദർ പീലിപ്പോസ് തുടർന്ന് സെമിത്തേരിയിൽ പ്രാർത്ഥന 8ന് പ്രദക്ഷിണം പൂത്തിരി കുരിശടി താന്നിക്കൽ വഴി പള്ളിയിലേക്ക് 10 ന് ആശിർവാദം ആദം കൈമുത്ത് അത് ആകാശ വിസ്മയക്കാഴ്ച . 31ന് 7ന് പ്രഭാതനമസ്കാരം 8ന് ഡോക്ടർ യാക്കോബ് മാർ ഐറേനിയോസിൻറെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന.

ആശീർവാദം കൈമുത്ത് സ്നേഹവിരുന്ന്.2 30 ന് പ്രദക്ഷിണം ആശീർവാദം നേർച്ച വിളമ്പ് ആദ്യഫലം ലേലം.ജനുവരി ഒന്നിന് 6 30ന് പ്രഭാത നമസ്കാരം 7ന് കുർബാന ഫാദർ തോമസ് മാത്യു. 8ന് തൈലാഭിഷേക ശുശ്രൂഷ . വികാരി ഫാദർ ആൻഡ്രൂസ് ടി ജോൺ ട്രസ്റ്റ് സ്റ്റീഫൻ സി എബ്രഹാം സെക്രട്ടറി മാത്യു പി മാത്യു എന്നിവർ നേതൃത്വം നൽകും.

English summary
Metrancherry St. Thomas Orthodox Church valiya perunnal start in 21
topbanner

More News from this section

Subscribe by Email