Wednesday January 27th, 2021 - 8:34:am

ശബരീശ സന്നിധിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രിയങ്കരം ആരണ്യം

NewsDesk
ശബരീശ സന്നിധിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രിയങ്കരം ആരണ്യം

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരീശ സന്നിധിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മരക്കൂട്ടത്തിലെ വനം വകുപ്പിന്റെ പ്രക്യതി സൗഹ്യദ പഗ്മാര്‍ക്ക് ലഘു ഭക്ഷണശാലയും ആരണ്യകം വിശ്രമകേന്ദ്രവും തീര്‍ത്ഥാടകര്‍ക്ക് പ്രിയമാകുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പമ്പയില്‍ നിന്നും നീലിമലയും അപ്പാച്ചിമേടും കയറി ക്ഷീണിച്ചു വരുന്ന അയ്യപ്പ ഭക്തര്‍ക്ക് ന്യായമായ വിലയില്‍ ലഘു ഭക്ഷണവും വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമ്പതോളം തീര്‍ത്ഥാടകര്‍ക്ക് ഒരേ സമയം വിശ്രമിക്കുന്നതിനായി കസേരകള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പ് പുലര്‍ച്ച നാലര മുതല്‍ വൈകീട്ട് 11 വരെയാണ് പ്രവര്‍ത്തിക്കുന്നത്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കുടിവെള്ള പ്ലാന്റില്‍ നിന്നും തയ്യാറാക്കിയ ശബരീജലം ഇവിടെ വില്‍പ്പന നടത്തുന്നു.

Read more topics: Aaranyakam, sabarimala,sannidhanam,
English summary
The eco-friendly light refreshment stall and the Aaranyakam Rest House of the Forest Department is attracting huge crowd of pilgrims.
topbanner

More News from this section

Subscribe by Email