Thursday July 18th, 2019 - 10:24:am
topbanner
topbanner

വാട്‌സ് ആപ്പിലൂടെ മുന്‍ ഭര്‍ത്താവിനെ തെറിവിളിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

RA
വാട്‌സ് ആപ്പിലൂടെ മുന്‍ ഭര്‍ത്താവിനെ തെറിവിളിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

റിയാദ്: വാട്ട്‌സ് ആപ്പിലൂടെ തന്റെ മുൻ ഭർത്താവിനെ തെറിവിളിച്ച യുവതിയ്ക്ക് കിട്ടിയത് തടവ് ശിക്ഷ. സൗദിയിലെ ജിദ്ദയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ജിദ്ദ ക്രിമിനല്‍ കോടതിയാണ് യുവതിക്ക് മൂന്നു ദിവസം തടവിന് ശിക്ഷിച്ചു. അഞ്ചു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടും മുന്‍ ഭാര്യ വാട്‌സ്‌ആപ്പിലൂടെയും സ്‌നാപ് ചാറ്റിലൂടെയും എസ്.എം.എസ്സുകളിലൂടെയും തെറിവിളിക്കുന്നതായി ആരോപിച്ച്‌ സൗദി പൗരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി യുവതിയെ ശിക്ഷിക്കുകയും ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കില്ല എന്നതിന് യുവതിയില്‍ നിന്ന് കോടതി രേഖാമൂലം ഉറപ്പു വാങ്ങുകയും ചെയ്തു. കേസിന് രമ്യമായി പരിഹാരമുണ്ടാക്കുന്നതിനു കോടതി ശ്രമം നടത്തിയെങ്കിലും അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്.


Read more topics: whatsapp, chat, soudhi court
English summary
whatsapp chat soudhi court
topbanner

More News from this section

Subscribe by Email