Sunday December 8th, 2019 - 2:57:am
topbanner

'ആവണിപ്പൂവ് 2019 ' : വാട്സ്ആപ്പ് കൂട്ടായ്മയിൽ ഒരോണാഘോഷം

princy
'ആവണിപ്പൂവ് 2019 ' : വാട്സ്ആപ്പ് കൂട്ടായ്മയിൽ ഒരോണാഘോഷം

കുവൈത്ത്: സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള സൗഹൃദത്തിന്റെ നല്ല പാഠം പകർന്ന് കുവൈത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ. വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഒത്തുകൂടി ആവണിപ്പൂവ് 2019 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കെ കെ ദാസിന്റ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യു എഫ് എമ്മിൽ ആർ ജെ ആയിരുന്ന ലൂസിയ റെക്സി വില്യംസ് ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

whats app group celebrated onam in kuwaitസാമൂഹ്യ പ്രവർത്തകനായ പി എം നായർ വിശിഷ്ടാഥിതിയായി. ഗ്രൂപ്പ് അഡ്മിൻ ബിനോയ് സ്വാഗതവും നിഷ റോബിൻ നന്ദിയും പറഞ്ഞു. ഗ്രൂപ്പിന് തുടക്കം കുറിച്ച ഷംസു താമരക്കുളം, സദാനന്ദൻ നായർ, പ്രോഗ്രാം കൺവീനർ അന്ന, ഹബീബ് കാക്കൂർ എന്നിവർ സംസാരിച്ചു.

whats app group celebrated onam in kuwaitസജീവ് ആലപ്പി, ആശ തോമസ്, ബിന്ദു പ്രശോഭ്, സിബി, രജ്ഞിത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

whats app group celebrated onam in kuwaitഗ്രൂപ്പംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് പുറമെ ഈവന്റ് അവതരിപ്പിച്ച ഗാനമേളയും മിമിക്സും നടന്നു. കുവൈറ്റിലെ നിരവധി മലയാളി പ്രവാസികൾ ഈ വാട്സ്ആപ്പ് കൂട്ടായിമയിലെ അംഗങ്ങളാണ്.

whats app group celebrated onam in kuwait

whats app group celebrated onam in kuwait

Read more topics: kuwait, onam, celebration,
English summary
whats app group celebrated onam in kuwait
topbanner

More News from this section

Subscribe by Email