Sunday February 23rd, 2020 - 2:11:pm
topbanner

രണ്ട് മലയാളി വിദ്യാർഥികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു

jb
രണ്ട് മലയാളി വിദ്യാർഥികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു

ദുബായ്: സ്കൂളിലെ പൂർവ വിദ്യാർഥികളായ രണ്ട് മലയാളി വിദ്യാർഥികൾ കാറപകടത്തിൽ ദാരുണാന്ത്യം. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് ദുരന്തമുണ്ടായത്.തിരുവനന്തപുരം സ്വദേശികളായ ശരത് കുമാർ, രോഹിത് കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചക്ക് ശേഷം രോഹിത്തിനെ വീട്ടിലാക്കാൻ ശരത് കാറോടിച്ച് പോകുന്ന വഴിക്കായിരുന്നു അപകടം.ദുബായിലെ ഡൽഹി പ്രൈവറ്റ് സ്കൂളിലെ മുൻ വിദ്യാർഥികളായിരുന്നു ഇരുവരും. ശരത് അമേരിക്കയിലും രോഹിത് ഇംഗ്ലണ്ടിലും ഉപരിപഠനം നടത്തിവരികയായിരുന്നു. അവധിയായതിനാൽ കഴിഞ്ഞ ദിവസം ഇരുവരും ദുബായിൽ വച്ച് കാണാൻ തീരുമാനിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
two malayalee students died in accident from dubai
topbanner

More News from this section

Subscribe by Email