കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചവരില്‍ ഒരാള്‍. രണ്ടാഴ്ചയായി അല്‍ഐന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബൂദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന് ആനിസ് ആസാദ് ചെറുവാടി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായില്‍ ജേക്കബ് (ഷാജി 47) ആണ് മരിച്ച മറ്റൊരു മലയാളി. കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം നാലുദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുഎഇ സമയം ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സ്റ്റാര്‍ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് അവസാനമായി അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്നത്. ഭാര്യ: റീജ, മക്കള്‍: ജോയല്‍, ജൂവല്‍.