Wednesday January 20th, 2021 - 12:11:am

മസാജ് ഓഫര്‍ നിരസിച്ച യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ പെരുവഴിയിലിറക്കിവിട്ടു

rajani
മസാജ് ഓഫര്‍ നിരസിച്ച യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ പെരുവഴിയിലിറക്കിവിട്ടു

ദുബായ്: ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ കയറിയ യുവതിയ്ക്ക് ഡ്രൈവറിന്റെ വക ബോഡി മസാജ് ഓഫര്‍. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയിലാണു സംഭവം. ഓഫര്‍ നിരസിച്ച യുവതിയെ യാത്രക്കിടയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവം ഇങ്ങനെ ദുബായി എയര്‍പോട്ടില്‍ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്നതിനായാണ് യുവതി ടാക്‌സി പിടിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നു ടാക്‌സി വിളിച്ച യുവതിയോട് ഡ്രൈവര്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ കൈയില്‍ പിടിക്കുകയും മസാജ് ഓഫര്‍ ചെയ്യുകയും ചെയ്തു.

അമേരിക്കന്‍ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിക്കു ചിലരുടെ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തതായും പറയുന്നു. മസാജും സൗഹൃദവും നിഷേധിച്ച പെണ്‍കുട്ടിയെ ഡ്രൈവര്‍ പെരുവഴിയില്‍ ഇറക്കി വിടുകയായിരുന്നു.

തുടര്‍ന്ന് ടാക്‌സി നമ്പര്‍ പ്രകാരം യുവതി നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൂന്നു മാസത്തെ തടവിനു ശേഷം ബംഗ്ലാദേശിലേയ്ക്കു കയറ്റിയയക്കാനും കോടതി ഉത്തരവിട്ടു.

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹ

 

 

Read more topics: taxi driver, offer, massaging, women
English summary
taxi driver offer massaging women
topbanner

More News from this section

Subscribe by Email