Thursday July 16th, 2020 - 6:58:am

സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷ ഇല്ല

NewsDesk
 സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷ ഇല്ല

സൗദിയില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിര്‍ദേശമാണ് ജനറല്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് ശ്രദ്ധേയമായ തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയില്‍ വിവിധതരം കുറ്റകൃത്യങ്ങള്‍ക്ക് ഇപ്പോഴും ചാട്ടവാറടി ശിക്ഷയായി നല്‍കുന്നുണ്ട്. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. പൊതുസ്ഥലങ്ങളില്‍വെച്ചാണ് സൌദി ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷാരീതികള്‍

ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സൗദിയില്‍ 800 പേരെ തൂക്കിക്കൊന്നതായി ബ്രിട്ടനിലെ റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെ യാഥാസ്ഥിതികമായ നിരവധി നിയമങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പതിറ്റാണ്ടുകളായി നിലനിന്ന ചാട്ടവാറടി പോലെയുള്ള ശിക്ഷ സൌദി പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

 

Read more topics: saudi, flogging punishment,
English summary
saudi stop flogging punishment
topbanner

More News from this section

Subscribe by Email