Monday October 21st, 2019 - 3:47:am
topbanner

വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീയ്ക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം ; സൗദിയില്‍ നിയമത്തില്‍ ഇളവ്

suji
വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീയ്ക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം ; സൗദിയില്‍ നിയമത്തില്‍ ഇളവ്

ഇനിമുതല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാം. മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലയ്ക്കാണ് സൗദിയില്‍ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിനു വിലക്കുള്ളത്.

എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണെന്നാണു വിലയിരുത്തപ്പെടുന്നത്.

 

Read more topics: saudi , married, hotel, share
English summary
saudi allow foreigners to share room if they are not married couple
topbanner

More News from this section

Subscribe by Email